പൂന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 106 ആയി

മഹാരാഷ്‌ട്രയിലെ മാലിന്‍ഗാവ് ഗ്രാമത്തിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുടെ എണ്ണം 106 ആയി. ഇന്നലെ 21 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനിയും നൂറിലേറെ പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസകരമാണ്.
മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയത് പകര്‍ച്ചവ്യാധിഭീഷണിയുണ്ടാക്കുന്നു. ഭൂരിഭാഗം മൃതദേഹങ്ങളും കൂട്ടമായി ദഹിപ്പിക്കുകയാണ്. മരണമടഞ്ഞവരില്‍ നാല്‌പത്തിരണ്ടോളം പേര്‍ സ്‌ത്രീകളാണ്.12 കുട്ടികളുടെ ജഡങ്ങളും കണ്ടെടുത്തതായി കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചു. ഇടിഞ്ഞു വീണ മണ്ണ് പൂര്‍ണ്ണമായും നീക്കാന്‍ കഴിഞ്ഞിട്ടില്ല. പൂനയിലെ 17 കേന്ദ്രങ്ങളില്‍ കൂടി മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha