ഹരിത ട്രൈബ്യൂണനെതിരേ കെജിഎസ് ഗ്രൂപ്പിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ആറന്മുള വിമാനത്താവള പദ്ധതിയുടെ പരിസ്ഥിതി അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ കെജിഎസ് ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മുന്‍ സോളിസിറ്റര്‍ ജനറലായ മോഹന്‍ പരാശരനാണ് കെജിഎസ് ഗ്രൂപ്പിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് പദ്ധതിയുടെ പരിസ്ഥിതി അനുമതി റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണു വിമാനത്താവള പദ്ധതിയുടെ നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ജസ്റ്റീസുമാരായ ജെ.എസ്. ഖേഹാര്‍, ജെ. ചെലമേശ്വര്‍, എ.കെ. സിക്രി എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ ഫോറസ്റ്റ് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha