ഇന്‍ഷുറന്‍സ് ബില്‍ രണ്ടു ദിവസത്തേയ്‌ക്ക് രാജ്യസഭ മാറ്റിവച്ചു

ഇന്‍ഷുറന്‍സ് ബില്‍ പരിഗണിക്കുന്നത് രാജ്യസഭ രണ്ടു ദിവസത്തേക്ക് മാറ്റിവച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷവുമായി നടത്തിയ ചര്‍ച്ചയില്‍ സമവായമാകത്തതു കാരണമാണ് ബില്‍ പരിഗണിക്കുന്നത് മാറ്റിവച്ചത്. രാജ്യസഭയില്‍ ന്യൂനപക്ഷമായ ബിജെപിക്ക് ബില്‍ പാസാക്കി എടുക്കണമെങ്കില്‍ പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ വേണം. അതിനാലാണ് പ്രതിപക്ഷ കക്ഷി നേതാക്കളുമായി സമവായത്തില്‍ എത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയര്‍ത്താന്‍ വ്യവസ്‌ഥ ചെയ്യുന്നതാണ് ഇന്‍ഷറന്‍സ് ബില്‍. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് വ്യാഴാഴ്‌ച ചര്‍ച്ച ചെയ്യാനിരുന്ന ബില്‍ ഇന്നത്തേക്കു മാറ്റുകയായിരുന്നു. ബില്‍ രാജ്യസഭയുടെ സെലക്‌ട് കമ്മിറ്റിക്കു വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെ ഒന്‍പത് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്‌പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്‍പ് ബില്‍ പാസാക്കിയെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha