ജഡ്‌ജിയെ അപമാനിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ്

മധ്യപ്രദേശില്‍ വനിതാ ജഡ്‌ജിയെ ഹൈക്കോടതി ജഡ്‌ജി വീട്ടിലേക്ക് ക്ഷണിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ പറഞ്ഞു. ആയതിനാല്‍ മധ്യപ്രദേശ് ചീഫ് ജസ്റ്റിസിനോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അത് ലഭിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജഡ്‌ജിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജെയ്‌സിംഗ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha