ഗാസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഗാസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇസ്രായേലും ഹമാസ് സംഘടനകളും തമ്മിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. ഈജിപ്‌റ്റില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയ്‌ക്കു പിന്നാലെയാണിത്. ഈജിപ്‌തിന്റെ മധ്യസ്ഥതയില്‍ കെയ്‌റോയില്‍ നടന്ന ചര്‍ച്ചയില്‍ പാലസ്‌തീന്‍ പ്രതിനിധികളായിരുന്നു പങ്കെടുത്തത്.
ഇസ്രായേല്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ലെങ്കിലും വെടിനിര്‍ത്തലിന് ഇസ്രായേല്‍ അധികൃതര്‍ തയാറാകുകയായിരുന്നു. 28 ദിവസം ദീര്‍ഘിച്ച ഹമാസ്-ഇസ്രേലി പോരാട്ടത്തില്‍ ഇതിനകം 398 കുട്ടികള്‍ ഉള്‍പ്പെടെ 1880 പലസ്‌തീന്‍കാര്‍ക്കാണ് ജീവഹാനി നേരിട്ടിട്ടുള്ളത്. 9370 പേര്‍ക്കു പരിക്കേറ്റു.
https://www.facebook.com/Malayalivartha