പത്മനാഭസ്വാമി ക്ഷേത്രം കേസ് ബുധനാഴ്‌ച സുപ്രീം കോടതി പരിഗണിക്കും

പത്മനാഭസ്വാമി ക്ഷേത്രം കേസ് ബുധനാഴ്‌ചത്തേക്ക് മാറ്റി. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് ആര്‍ .എം. ലോധ പിന്മാറി. ജസ്റ്റീസ് ടി.എസ്. താക്കൂര്‍, അനില്‍ ആര്‍ .ദാവൈ എന്നിവരടങ്ങിയ പ്രത്യേക ബഞ്ചായിരിക്കും കേസ് പരിഗണിക്കുന്നത്.
ആര്‍ .എം. ലോധ സുപ്രീം കോടതിയില്‍ തുടരുമ്പോള്‍ ഹാജരാകാനില്ലെന്ന് അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നേരത്തെ പറഞ്ഞിരുന്നു. കേസില്‍ നിന്നു ഗോപാല്‍ സുബ്രഹ്മണ്യവും പിന്മാറി.
അതേസമയം, പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിനായി സുപ്രീംകോടതി നിയോഗിച്ച സമിതി ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്‌ജി കെ.പി. ഇന്ദിര അധ്യക്ഷയായ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍, ക്ഷേത്രത്തില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും കണക്കെടുപ്പിന്റെയും വിശദാംശങ്ങളാണു നല്‍കിയത്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് രാജകുടുംബവും കോടതിയെ സമീപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha