റിസര്‍വ് ബാങ്ക് പുതിയ വായ്‌പ നയം പ്രഖ്യാപിച്ചു, പലിശനിരക്കുകളില്‍ മാറ്റമില്ല

റിസര്‍വ് ബാങ്കിന്റെ പുതിയ വായ്‌പ നയം പ്രഖ്യാപിച്ചു. മുഖ്യപലിശ നിരക്കുകളില്‍ മാറ്റമില്ല. റീപോ എട്ടു ശതമാനമായും റിവേഴ്‌സ് റിപോ ഏഴുശതമാനമായും തുടരും. എസ്‌എല്‍ആര്‍ അരശതമാനം കുറച്ചിട്ടുണ്ട്. പലിശ നിരക്കുകള്‍ കുറയ്‌ക്കാന്‍ സാധ്യതയില്ലെന്നായിരുന്നു പൊതുവില്‍ വിലയിരുത്തല്‍ ഉണ്ടായിരുന്നത്. അതിനാല്‍ ഇന്നലെ ഓഹരികള്‍ നേട്ടത്തിലാണ് അവസാനിച്ചത്.
പതിനൊന്നു മണിക്ക് സെന്‍സെക്‌സ് 25,675.75ല്‍ ആയിരുന്നു വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ വായ്‌പനയ പ്രഖ്യാപനത്തിനു ശേഷം സെന്‍സെക്‌സ് 47.41 പോയിന്റ് താഴ്‌ന്നു. നിഫ്‌റ്റി 7,670.95ല്‍ നിന്നു 12.70 കുറവും രേഖപ്പെടുത്തി.
എന്നാല്‍ ഉച്ചയോടെ ഓഹരികളില്‍ ആശ്വാസത്തിന്റെ തിളക്കം കാണാന്‍ സാധിച്ചു. സെന്‍സെക്‌സ് 8.49 പോയിന്റ് ഉയര്‍ന്ന് 25,731.38 ലും നിഫ്‌റ്റി 5.75 പോയിന്റ് ഉയര്‍ന്ന് 7,690.15ലും വ്യാപാരം നടത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha