ആത്മഹത്യാ ശ്രമം കുറ്റമല്ലാതാക്കുമെന്ന് ആഭ്യന്തര മന്ത്രി കിരണ്‍ റിജ്ജു

ആത്മഹത്യാ ശ്രമം കുറ്റകരമല്ലാതാക്കാന്‍ സര്‍ക്കാര്‍ പുതിയ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് കിരണ്‍ റിജ്ജു.ഒരുങ്ങുന്നു. ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്‌ജു ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു. നിയമ കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്‌ഥാനത്തിലാണ് ഇതില്‍ മാറ്റം വരുത്തുക.ഇന്ത്യന്‍ ശിക്ഷാനിയം 309-ാം വകുപ്പുപ്രകാരം ആത്മഹത്യാ ശ്രമം ഒരുവര്‍ഷം തടവും പിഴയും ചുമത്താവുന്ന കുറ്റമാണ്.
309-ാം വകുപ്പ് മനുഷ്യത്വരഹിതമാണെന്നും നീക്കംചെയ്യണമെന്നും നിയമ കമ്മിഷന്‍ ശുപാര്‍ശ ചെയ്‌തിരുന്നു. രോഗാതുരമായ മനസ്സിന്റെ പ്രതിഫലനമാണ് ആത്മഹത്യാ ശ്രമമെന്നും അതിനു ശിക്ഷയല്ല, ചികില്‍സയാണു വേണ്ടതെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു.
കമ്മിഷന്‍ ശുപാര്‍ശയോടു വിവിധ സംസ്‌ഥാനങ്ങള്‍ യോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ടെന്നു മന്ത്രി വ്യക്‌തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha