അഞ്ചു വയസുകാരിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവര്‍ അറസ്‌റ്റില്‍

അഞ്ചുവയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സ്വകാര്യ ടാക്‌സി ഡ്രൈവര്‍ അറസ്‌റ്റില്‍. ദക്ഷിണ ഡല്‍ഹിയിലാണ് ക്രൂരത അരങ്ങേറിയത്. കുട്ടി രക്ഷിതാക്കളോട് പീഡനവിവരം പറഞ്ഞതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. നഴ്‌സറി വിദ്യാര്‍ഥിയായ കുട്ടി പനി കാരണം രണ്ടാഴ്‌ച്ചയായി സ്‌കൂളില്‍ പോകുന്നില്ല.
വിപിന്‍ എന്നയാളെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. കുട്ടിയെ സ്‌ഥിരമായി വിദ്യാലയത്തിലേക്ക് കൊണ്ടു പോയിരുന്നത് ഇയാളുടെ വാഹനത്തിലായിരുന്നു. വീട്ടില്‍ നിന്നും പതിനഞ്ച് മിനിറ്റ് ദൂരം വാഹനത്തില്‍ പെണ്‍കുട്ടിയും ഡ്രൈവറും മാത്രമാണ് ഉള്ളത്. പിന്നീടാണ് മറ്റു കുട്ടികള്‍ ചേരുന്നത്. ഈ സമയത്താണ് കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പൊലീസ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha