ഇന്‍ഷുറന്‍സ് ബില്ലില്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടില്ലെന്ന് വെങ്കയ്യ നായിഡു

ഇന്‍ഷുറന്‍സ് ബില്‍ ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷിയോഗം വിളിച്ചിട്ടില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. ബില്‍ നാളെ രാജ്യസഭയില്‍ വയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയില്‍ ഇന്‍ഷുറന്‍സ് ബില്‍ പാസാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ഇന്നു പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം വിളിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സെലക്‌ട് കമ്മിറ്റിക്കു മുന്നില്‍ കോണ്‍ഗ്രസ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഭേദഗതികള്‍ എഴുതി നല്‍കിയാല്‍ അംഗീകരിക്കാമെന്നു കഴിഞ്ഞ സര്‍വകക്ഷി യോഗത്തില്‍ വെങ്കയ്യ നായിഡു പ്രയോഗിച്ച തന്ത്രം എസ്‌പി, ബിഎസ്‌പി കക്ഷികള്‍ക്കു സ്വീകാര്യമാകുന്നുണ്ട്. ഭേദഗതി നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു കോണ്‍ഗ്രസ് ബില്ലിനെ പിന്തുണയ്‌ക്കണമെന്നും എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha