'ഇന്ത്യയുടെ ആധാര്‍ വിവരശേഖരം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് '; വെളിപ്പെടുത്തലുമായി അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ എഡ്വേര്‍ഡ് സ്നോഡൻ

ഇന്ത്യയുടെ ആധാര്‍ വിവരശേഖരം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കി മുന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും ചാരനീരിക്ഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നയാളുമായ എഡ്വേര്‍ഡ് സ്നോഡന്‍. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സ്നോഡന്‍റെ പ്രതികരണം.
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ തള്ളിയതിന് പിന്നാലെയാണ് സ്നോഡന്‍റെ വെളിപ്പെടുത്തല്‍.
ഇന്ത്യയിലെ 100 കോടി പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താവുന്ന ലിങ്ക് കൈമാറ്റം ചെയ്യപ്പെട്ടുവെന്ന ബസ് ഫീഡ് ന്യൂസ് റിപ്പോര്‍ട്ട് റിട്വീറ്റ് ചെയ്തുകൊണ്ടാണ് സ്നോഡന്‍റെ നിരീക്ഷണം. പൗരന്‍മാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഇത്തരം വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടതായാണ് ചരിത്രം കാണിച്ചു തന്നിരിക്കുന്നതെന്ന് സ്നോഡന്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, ജനസംഖ്യ കണക്കെടുപ്പില്‍ ലഭിക്കുന്നത്ര വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്നായിരുന്നു ആധാര്‍ അതോറിറ്റിയുടെ പ്രതികരണം. വിരലടയാളം ഉള്‍പ്പടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമാണെന്നും ആധാര്‍ അതോറിറ്റി പ്രതികരിച്ചു.
https://www.facebook.com/Malayalivartha






















