പ്രശസ്‌ത കാര്‍ട്ടൂണിസ്റ്റ് പ്രാണ്‍കുമാര്‍ ശര്‍മ അന്തരിച്ചു

പ്രശസ്‌ത കാര്‍ട്ടൂണിസ്റ്റ് പ്രാണ്‍ കുമാര്‍ ശര്‍മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ചാച്ച ചൗധരി എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെ പ്രശസ്‌തനായ പ്രാണ്‍ കുമാര്‍ പാകിസ്ഥാനിലെ ലാഹോറിലാണ് ജനിച്ചത്.
ഹിന്ദി മാസികയായ ലോട്‌പോട്ടിന് ചൗധരിയെന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്‌ടിച്ചത്. ചാച്ച ചൗധരിക്ക് പുറമെ അദ്ദേഹം സൃഷ്‌ടിച്ച ശ്രീമതിജി, പിങ്കി, ബില്ലു, രാമന്‍ , ചന്നി ചാച്ചി എന്നീ കഥാപാത്രങ്ങളും പ്രശസ്‌തമായിട്ടുണ്ട്.
2001 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ് അദ്ദേഹത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രാണ്‍ കുമാര്‍ ശര്‍മയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
https://www.facebook.com/Malayalivartha