ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്‌ക്കുവാന്‍ കേന്ദ്രനീക്കം

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധികാരം വെട്ടിക്കുറയ്‌ക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. വിഴിഞ്ഞം തുറമുഖം സംബന്ധിച്ച ട്രിബ്യൂണല്‍ വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ട്രൈബ്യൂണല്‍ തടസമാണെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു നടപടി. ജുഡിഷ്യല്‍ അധികാരങ്ങള്‍ എടുത്തു കളയാനാണ് പ്രധാന നീക്കം. നിയമ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേക സമിതിയെ നിയമിക്കുന്ന കാര്യവും കേന്ദ്രം പരിഗണിക്കുന്നുണ്ട്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയ പല പദ്ധതികള്‍ക്കും ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ച പശ്ചാത്തലമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചത്. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമത്തില്‍ ഭേദഗതി വരുത്തുവാനാണ് തീരുമാനം. ഈയൊരു അവസ്ഥ പഠിക്കുവാനായി പ്രത്യേക സമിതിയെയും നിയമിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha