സോപോറ മാര്‍ക്കറ്റ് ആക്രമണം ഏറ്റെടുത്തു ജെയ്ഷ് ഇ മൊഹമ്മദ് ഭീകരസംഘടന; ഭീകരരുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത് നാലു പോലീസ് ഉദ്യോഗസ്ഥർക്ക്

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സോപോറയിലെ മാര്‍ക്കറ്റില്‍ നാല് പൊലീസുകാരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ ഏറ്റെടുത്തു. തങ്ങളാണ് ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷ് ഇ മൊഹമ്മദ് ഭീകരസംഘടന അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ വടക്കന്‍ കാശ്മീര്‍ പ്രദേശമായ ബാരമുള്ള ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഭീകരർ ഈ കൃത്യം ഏറ്റെടുത്തതായി അറിയിച്ചത്. സോപോറിലെ ഗോലെ മാര്‍ക്കറ്റിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മാര്‍ക്കറ്റിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങൾ പൂർണമായും തകര്‍ന്നു.
പ്രദേശത്ത് പതിവ് പെട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ തകര്‍ന്ന കടകളില്‍ ഒന്നിലാണ് സ്ഫോടകവസ്തു വച്ചിരുന്നതെന്നാണ് സൂചനകൾ പറയുന്നത്.
എ എ സ് ഐ ഇര്‍ഷാദ് അഹമ്മദ്, മുഹമ്മദ് അമിന്‍, ഗുലാം നബി എന്നിവരാണ് മരിച്ചത്. ഒരാളെ ഇത് വരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. റിപ്പബ്ലിക്ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന വിവരം നേരത്തെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha






















