മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ അരവിന്ദ് ആപ്‌തെ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ അരവിന്ദ് ആപ്‌തെ അന്തരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു എഴുപത്തയൊമ്പതുകാരനായ അരവിന്ദ് ആപ്‌തെ. 1959 ല്‍ ഇംഗ്ലണ്ട് പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന താരം ഒരു രാജ്യാന്തര ടെസ്റ്റില്‍ മാത്രമേ പാഡണിഞ്ഞിട്ടുള്ളൂ. മുന്‍ ഇന്ത്യന്‍ താരമായ മാധവ്‌റാവു ആപ്‌തെയുടെ അനുജനാണ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അമ്പത്തിയെട്ട് മത്സരങ്ങളില്‍ നിന്ന് ആറു സെഞ്ചുറിയടക്കം 2,782 റണ്‍സ് നേടിയിട്ടുണ്ട് അരവിന്ദ് ആപ്‌തെ.
https://www.facebook.com/Malayalivartha