പ്രതിപക്ഷ നേതൃസ്‌ഥാനം കോണ്‍ഗ്രസിന് നല്‍കണമെന്ന ഹര്‍ജി തള്ളി

കോണ്‍ഗ്രസിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്‌ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കലല്ല കോടതിയുടെ ജോലിയെന്ന നിരീക്ഷണത്തോടെ ചീഫ് ജസ്‌റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ലോക്‌സഭയിലെ മൊത്തം അംഗങ്ങളുടെ 10 ശതമാനം ഉള്ള കക്ഷിക്ക് മാത്രമേ പ്രതിപക്ഷനേതൃസ്ഥാനത്തിന് അര്‍ഹതയുള്ളൂവെന്ന സ്പീക്കര്‍ മാവ്‌ലങ്കറുടെ റൂളിങ് നിലനില്‍ക്കുന്നതല്ല എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
പ്രതിപക്ഷ നേതൃസ്‌ഥാനം സംബന്ധിച്ച് തീരുമാനമെടുക്കുന്ന സ്‌പീക്കറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുഖ്യ പ്രതിപക്ഷ നേതൃസ്‌ഥാനം കോണ്‍ഗ്രസിന് നല്‍കാതിരിക്കാന്‍ ഭരണകക്ഷിയായ ബിജെപി നീക്കം നടത്തുന്നതിനിടെയാണ് ഹര്‍ജി കോടതിയുടെ പരിഗണയ്‌ക്ക് വന്നത്.
https://www.facebook.com/Malayalivartha