ഫൂലന്‍ ദേവി വധക്കേസില്‍ ഷേര്‍ സിങ് റാണ കുറ്റക്കാരനെന്ന് കോടതി

ഫൂലന്‍ ദേവിയെ വെടിവച്ചുകൊന്ന കേസില്‍ ഷേര്‍സിങ് റാണ കുറ്റക്കാരനെന്ന് അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചു. ചമ്പല്‍ കൊള്ളക്കാരിയും പിന്നീട് എംപിയുമായിരുന്നു ഫൂലന്‍ ദേവി. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മറ്റു 10 പ്രതികളെ വിട്ടയച്ചു. ശിക്ഷ 12നു പ്രഖ്യാപിക്കും. സമാജ്‌വാദി പാര്‍ട്ടി എംപിയായിരുന്ന ഫൂലന്‍ ദേവിയെ അശോക റോഡിലെ ഔദ്യോഗിക വസതിക്കു മുന്നില്‍ 2011 ജൂലൈ 25നു പകലാണു കൊലപ്പെടുത്തിയത്.
ധന്‍പ്രകാശ്, ശേഖര്‍ സിങ്, രാജ്‌ബീര്‍ സിങ്, വിജയ് സിങ്, രാജേന്ദര്‍ സിങ്, കേശവ് ചൗഹാന്‍, പ്രവീണ്‍ മിത്തല്‍, അമിത് റാഥി, സുരേന്ദര്‍ സിങ് നേഗി, ശരവണ്‍ കുമാര്‍ എന്നിവരെയാണു വിട്ടയച്ചത്. ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ തിഹാര്‍ ജയിലില്‍ കഴിയവേ, കഴിഞ്ഞ വര്‍ഷം മരിച്ച പ്രദീപ് സിങ്ങിനെ കേസില്‍നിന്നു നേരത്തേ ഒഴിവാക്കിയിരുന്നു.
ജഡ്‌ജി ഭരത് പരാശര്‍ വിധി പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെമാത്രം ശിക്ഷിച്ചത് എന്തിനെന്നും മറ്റുള്ളവരെയും ശിക്ഷിക്കണമെന്നും റാണ കോടതിയോടു പറഞ്ഞു. വിധിയോടു വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്യാമെന്നു ജഡ്‌ജി പ്രതികരിച്ചു. കൊലപാതകം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു റാണ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരെ ചുമത്തിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha