പരമോന്നത ബഹുമതിയായ ഭാരതരത്‌ന പട്ടികയില്‍ നേതാജി സുഭാഷ് ചന്ദ്രബോസും എ.ബി. വാജ്‌പേയിയും

രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന പട്ടികയില്‍ നേതാജി സുഭാഷ് ചന്ദ്രബോസും മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയും ഉള്‍പ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ഇത് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇത്തവണ ഒന്നിലധികം പേര്‍ക്ക് ഭാരതരത്‌നം നല്‍കുമെന്നാണ് വിവരം.?
നേതാജിക്കും വാജ്‌പേയിക്കുമൊപ്പം മുന്‍ ഹോക്കി താരം ധ്യാന്‍ചന്ദ്, ബിഎസ്‌പി സ്ഥാപകന്‍ കാന്‍ഷിറാം, ബനാറസ് ഹിന്ദു സര്‍വകലാശാല സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യ എന്നിവരെയും പുരസ്‌കാരത്തിനായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
നേരത്തെ, വാജ്‌പേയിക്ക് ഭാരതരത്‌ന നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തു വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha