പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്‌പ്പ്, രണ്ടു സൈനികര്‍ക്കു പരിക്കേറ്റു

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന വെടിവെപ്പില്‍ രണ്ടു സൈനീകര്‍ക്ക് പരിക്കേറ്റു. ജമ്മു ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണം ഉണഅടായത്. രണ്‌ടു ബിഎസ്‌എഫ് ജവാന്മാര്‍ക്കാണ് പരിക്കേറ്റത്. ആര്‍എസ് പുര സെക്ടറിലെ നാലോളം ബിഎസ്‌എഫ് പോസ്റ്റുകള്‍ക്കു നേരെ പുലര്‍ച്ചെ 4.15-ഓടെയാണ് വെടിവയ്‌പ്പുണ്ടായത്.
ജോഹ്‌റ പോസ്റ്റ്, നോവ പിന്‍ഡ്, ജാഗ്ന ചാക്, ടെന്റ് പോസ്റ്റ് എന്നിവയ്‌ക്കു നേരെയാണ് ആക്രമണമുണ്ടായത്. പോസ്റ്റുകളെ ലക്ഷ്യമാക്കി മോര്‍ട്ടാര്‍ ആക്രമണവും നടന്നതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. രണ്ടുദിവസത്തിനിടെ രണ്ടാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha