പതിമൂന്നുവയസ്സുകാരിയെ മര്‍ദ്ദിച്ചു, ദമ്പതികള്‍ അറസ്റ്റില്‍

വീട്ടുജോലിക്ക് നിന്ന പതിമൂന്നുകാരിയെ മര്‍ദിച്ച കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ബാംഗ്ലൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ നിങ്കുജ് തോഡി ഭാര്യ നഫീസ എന്നിവരാണ് അറസ്റ്റിലായത്. തലയ്ക്ക് ഗുരതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായ കുട്ടി ആരോഗ്യനില വീണ്ടെടുത്തപ്പോഴാണ് മര്‍ദനവിവരം അറിയുന്നത്. തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
ശരീരം മുഴുവന്‍ അടികൊണ്ടതിന്റെ പാടുണ്ട്. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും കേസെടുത്തു. മര്‍ദനമേറ്റ കുട്ടി വിക്ടോറിയ ആസ്പത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മൊഴിയെടുക്കുമെന്ന് അഡീഷണല്‍ കമ്മീഷണര്‍ കെ.വി. ശരത്ചന്ദ്ര പറഞ്ഞു. ആസ്പത്രി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha