വോട്ടെണ്ണല്‍ പുരോഗമിക്കുന്നു, ത്രിപുരയില്‍ സി.പി.എമ്മും ബി.ജെ.പിയും ഒപ്പത്തിനൊപ്പം മുന്നേറുന്നു

ത്രിപുര, മേഘാലയയിലും നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഒമ്പതുമണിയോടെ ആദ്യഫലം പുറത്തുവരും.
കനത്ത സുരക്ഷാസന്നാഹമാണ് വോട്ടെണ്ണല്‍കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. ത്രിപുരയില്‍ വോട്ടെണ്ണലിന് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ശ്രീരാം തരുണികാന്ത രാഷ്ട്രീയപാര്‍ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
ത്രിപുരയില്‍ എട്ടാംതവണയും ഇടതുമുന്നണി അധികാരത്തിലേറുമെന്ന് ഉറപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ ബിജന്‍ധര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിനുശേഷം ജനങ്ങളില്‍ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ കരുതിക്കൂട്ടിയുള്ള പ്രചാരണമാണ് നടത്തുന്നത്. ഇത്തരം വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങരുതെന്നും ബിജന്‍ധര്‍ അഭ്യര്‍ഥിച്ചു.
ത്രിപുരയില്‍ സി.പി.എം സ്ഥാനാര്‍ഥി മരണപ്പെട്ട സാഹചര്യത്തിലും മേഘാലയയില്‍ എന്‍.സി.പി സ്ഥാനാര്‍ഥി കൊല്ലപ്പെട്ടതിനാലും ആ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. നാഗാലാന്‍ഡില്‍ എന്‍.ഡി.പി.പി മേധാവി നെയിഫു റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലേറുമെന്നാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം
https://www.facebook.com/Malayalivartha


























