Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...


കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...


വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന.. കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് കാവൽ..


ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?

ഹിന്ദുത്വ അജണ്ട മാറ്റി, വികസനം മുന്നോട്ട് വെച്ച്, ആദിവാസി, ഗോത്രവിഭാഗങ്ങളെ വിശ്വാസത്തിലെടുത്ത് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബി.ജെ.പി സി.പി.എമ്മിനെ മലര്‍ത്തിയടിച്ചു

03 MARCH 2018 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന.. കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് കാവൽ..

ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..

അഞ്ച് വര്‍ഷം മുമ്പ് ബി.ജെ.പി ത്രിപുരയില്‍ വട്ടപൂജ്യമായിരുന്നു. ഇന്നിപ്പോള്‍ അവര്‍ അധികാരത്തിലേറുന്നു. പ്രത്യേക ആദിവാസി സംസ്ഥാനം വേണമെന്ന് ആവശ്യപ്പെടുന്ന ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര എന്ന ആദിവാസിഗോത്രവര്‍ഗ പാര്‍ട്ടിയുമായി കൈകോര്‍ത്താണ് ബി.ജെ.പി ഈനേട്ടം കൈവരിച്ചത്. സഖ്യം ബി.ജെ.പിക്ക് ഏറെ ഗുണം ചെയ്തു. ഒറ്റയ്ക്ക് ഭരിക്കാനുള്ള സീറ്റുകള്‍ അവര്‍ക്ക് കിട്ടി. ആദിവാസകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി, അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതാണ് ബി.ജെ.പിയുടെ വിജയതന്ത്രം. ആസാമിലും മറ്റും അവരിത് തന്നെയാണ് പ്രയോഗിച്ചത്.

വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളെ വര്‍ഷങ്ങളായി കേന്ദ്രംഭരിച്ചിരുന്ന കോണ്‍ഗ്രസ് അവഗണിച്ചിട്ടിരിക്കുകയായിരുന്നു. അത് മുന്നില്‍ കണ്ടാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. ഹിമാചലിലും ഇതേ തന്ത്രമാണ് പയറ്റിയത്. ത്രിപുര ജയിച്ചതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 20 ആയി. ഹിന്ദുത്വ എന്ന അജണ്ട ബി.ജെ.പി ത്രിപുര ഉള്‍പ്പെടെയുള്ള വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പയറ്റിയില്ല. പകരം വികസനം മാത്രമാണ് മുന്നോട്ട് വെച്ചത്. യുവാക്കളുടെ തൊഴിലില്ലായ്മയെയും വിദ്യാഭ്യാസത്തെയും സര്‍ക്കാര്‍ ജീവനക്കാരുടെ ശബളപരിഷ്‌കരണത്തെയും അവര്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കി. 

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പിയും സി.പി.എമ്മും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. 60 അംഗ നിയമസഭയില്‍ 38 സീറ്റും ബി.ജെ.പി നേടി. എട്ട് സീറ്റ് സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര എന്ന ആദിവാസി പാര്‍ട്ടിയും. 25 കൊല്ലമായി സി.പി.എം ത്രിപുര ഭരിക്കുന്നു. രണ്ട് ലോക്‌സഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റും ഇപ്പോള്‍ സി.പി.എമ്മിനാണ്. ദേശീയ പാര്‍ട്ടികളുമായി സംഖ്യത്തിലേര്‍പ്പെട്ട് അധികാരത്തിലേറുക എന്നതായിരുന്നു ആദിവാസികളുടെ നേതൃത്വത്തിലുള്ള പ്രാദേശിക പാര്‍ട്ടികളുടെ ലക്ഷ്യം. അത് കൈവരിക്കുകയും ചെയ്തു.

1972ലാണ് ത്രിപുര സംസ്ഥാനം രൂപീകൃതമായത്. 1978 മുതല്‍ ഇടതുമുന്നണി സര്‍ക്കാരാണ് അധികാരത്തിലുള്ളത്. സി.പി.എം, സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക്, റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവരാണ് മുന്നണി പാര്‍ട്ടികള്‍. കോണ്‍ഗ്രസ് 1988ലാണ് ആദ്യമായി കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കി. 2013ല്‍ 60ല്‍ 49 സീറ്റുകളും തൂത്തുവാരിയാണ് മണിക്ക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നാലാംതവണ സി.പി.എം ഭരണം നിലനിര്‍ത്തിയത്. സി.പി.ഐ ഒരു സീറ്റിലൊതുങ്ങിയപ്പോള്‍ കോണ്‍ഗ്രസിനായിരുന്നു ബാക്കി പത്തു സീറ്റുകള്‍. ഇതില്‍ മൂന്നൊഴികെ എല്ലാവരും ഇന്ന് ബി.ജെ.പിയിലേക്ക് കൂടുമാറി.

പ്രത്യേക സംസ്ഥാനം വേണമെന്ന ആദിവാസികളുടെ നിലപാടിന് കോണ്‍ഗ്രസും സി.പി.എമ്മും എതിരായിരുന്നു. അത് ബി.ജെ.പി മുതലെടുത്തു. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാക്കാനായ നേട്ടം ത്രിപുരയില്‍ ആവര്‍ത്തിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കരുതിയിരുന്നത്. എന്നാലവര്‍ തകര്‍ന്നടിഞ്ഞു. ബി.ജെ.പി ഉയര്‍ത്തിയ വെല്ലുവിളികളെ അവര്‍ കാര്യമായി കരുതിയില്ല. കോണ്‍ഗ്രസ് വിട്ട എം.എല്‍.എമാരില്‍ ആറുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസിലും പിന്നീട് ബി.ജെ.പിയിലുമെത്തിയപ്പോള്‍ ഒരു എം.എല്‍.എ സി.പി.എമ്മിലും കഴിഞ്ഞ ഡിസംബറില്‍ ബി.ജെ.പിയിലുമെത്തി. ഇതാണ് ബി.ജെ.പിയെ ത്രിപുരയിലെ മുഖ്യപ്രതിപക്ഷമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (3 minutes ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (12 minutes ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (21 minutes ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (23 minutes ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (33 minutes ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (38 minutes ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (46 minutes ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (1 hour ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (2 hours ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (2 hours ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (3 hours ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (3 hours ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (3 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (4 hours ago)

Malayali Vartha Recommends