മണിക് സര്‍ക്കാര്‍ ബംഗ്ലാദേശിലോ കേരളത്തിലോ അഭയം തേടുന്നതായിരിക്കും നല്ലതെന്ന് ബി.ജെ.പി നേതാവ്

ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഇനി പശ്ചിമ ബംഗാളിലോ ബംഗ്ലാദേശിലോ കേരളത്തിലോ അഭയം തേടുന്നതായിരിക്കും നല്ലതെന്ന് ബി.ജെ.പി നേതാവ് ഹിമാന്ത ബിശ്വ ശര്‍മ. 25 വര്‍ഷമായി സി.പി.എം ഭരിക്കുന്ന ത്രിപുരയില്‍ ഭരണം പിടിച്ചെടുത്ത ശേഷം പ്രതികരിക്കവെയാണ് ബി.ജെ.പി നേതാവ് വിവാദ പ്രസ്താവന നടത്തിയത്. 1998 മുതല്‍ മണിക് സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് ത്രിപുര ഭരിക്കുന്നത്.
മണിക് സര്‍ക്കാറിന്റെ മുന്നില്‍ മൂന്ന് വഴികളാണുള്ളത്. ഇപ്പോഴും സി.പി.എമ്മിന്റെ ചെറിയ സാന്നിധ്യമെങ്കിലുമുള്ള പശ്ചിമ ബംഗാളിലേക്ക് അദ്ദേഹത്തിന് പോകാം. പാര്‍ട്ടി ഭരണത്തിലിരിക്കുന്ന, ഇനിയും മൂന്നു വര്‍ഷം കൂടി ഭരിക്കാന്‍ ബാക്കിയുള്ള കേരളത്തിലേക്ക് പോകാം. അല്ലെങ്കില്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്ക് പോകാം- ശര്‍മ പറഞ്ഞു.
മണിക് സര്‍ക്കാറിന്റെ മണ്ഡലമായ ധന്‍പൂരില്‍ റാലിക്കിടെ ക്രമസമാധാന തകര്‍ച്ചയിലും അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങളിലും സര്‍ക്കാറിനെ കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു ശര്‍മ. ത്രിപുര മുഖ്യമന്ത്രി ബംഗ്ലാദേശിലേക്ക് പോകണമെന്ന ശര്‍മയുടെ പ്രസ്താവന വിവാദമാവുകയും ചെയ്തു.
ത്രിപുരയില്‍ ബി.ജെ.പി തനിച്ച് 34 സീറ്റുകള്‍ നേടിയപ്പോള്‍ സി.പി.എം 18 സീറ്റുകളിലേക്ക് ഒതുങ്ങി. 60 നിയമസഭാ സീറ്റുകളുള്ള ത്രിപുരയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 31 സീറ്റുകളുടെ ഭൂരിപക്ഷമാണ് വേണ്ടത്.
https://www.facebook.com/Malayalivartha

























