ത്രിപുരയില്‍ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ച ബ്പ്ലബ് കുമാര്‍ മുഖ്യനാകും

കാല്‍നൂറ്റാണ്ട് കാലത്തെ സി.പി.എം ഭരണത്തിന് ആണിയടിച്ച ബി.ജെ.പിയുടെ പ്രധാന പോരാളി ബിപ്ലബ് കുമാറെന്ന നാല്‍പ്പത്തെട്ടുകാരനാണ്. ഇദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം. തലസ്ഥാനമായ അഗര്‍ത്തലയിലാണ് ബിപ്ലബ് മല്‍സരിച്ചത്. 2013ല്‍ ഒറ്റ സീറ്റുപോലുമില്ലായിരുന്ന പാര്‍ട്ടിയെ ഈ നിലയില്‍ എത്തിച്ചതില്‍ ബിപ്ലബിന്റെ പങ്ക് ചെറുതല്ല. പാര്‍ട്ടിയിലും എതിരാളികളില്ലാത്തതിനാല്‍ മുഖ്യമന്ത്രി കസേരിയില്‍ എത്തുക പ്രയാസമാവില്ല.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബ്പ്ലബിനെ വിലിയ താല്‍പര്യമാണ്. 2016 ല്‍ ത്രിപുര ബിജെപി പ്രസിഡന്റ് ആകുന്നതിനു മുന്‍പു മധ്യപ്രദേശിലെ സത്‌ന എംപി ഗണേഷ് സിങ്ങിന്റെ സഹായി ആയിരുന്നു. ത്രിപുരയിലെ സാത്വികനായ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനു പകരക്കാരനായി ചെറുപ്പക്കാരനായ ബിപ്ലബ് എത്തുമ്പോള്‍ സംസ്ഥാനത്തെ യുവാക്കള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയതിനാല്‍ എത്രയും പെട്ടെന്നു സര്‍ക്കാരുണ്ടാക്കാനാണ് ബിജെപി തീരുമാനം. സഖ്യകക്ഷിയായ ഇന്‍ഡിജീനിയസ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ത്രിപുരയില്‍ നിന്നും മന്ത്രിമാരുണ്ടാകും.
ആര്‍.എസ്.എസുകാരനായാണ് ബിപ്ലബ് കുമാര്‍ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീടാണ് ബി.ജെ.പിയില്‍ എത്തുന്നത്. ഏറെക്കാലം ഡല്‍ഹിയില്‍ ജിം ഇന്‍സ്ട്രക്ടറായും ജോലി നോക്കിയിട്ടുണ്ട്. ത്രിപുര യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം പിന്നീട് ഉന്നത പഠനത്തിനായി ഡല്‍ഹിയിലേക്ക് പോയതാണ് ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.
https://www.facebook.com/Malayalivartha

























