രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്ത എം.എല്‍.എയെ ബി.എസ്.പി പുറത്താക്കി

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്ത ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബി.എസ്.പി) എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഉന്നാവോ എം.എല്‍.എയായ അനില്‍ കുമാര്‍ സിങ്ങിനെയാണ് പുറത്താക്കിയത്. വെള്ളിയാഴ്ച വോട്ട് ചെയ്തിറങ്ങിയ അനില്‍ കുമാര്‍ സിങ് താന്‍ യോഗിക്കൊപ്പമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥി ഭിം റാവു അംബേദ്കറിനെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ അനില്‍ അഗര്‍വാള്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മായാവതിയുടെ വീട്ടിലെ വിരുന്നില്‍ പെങ്കടുത്ത അനില്‍ കുമാര്‍ ശനിയാഴ്ച രാത്രി യോഗി ആദിത്യ നാഥ് എം.എല്‍.എമാര്‍ക്ക് ഒരുക്കിയ സല്‍കാരത്തിലും പെങ്കടുത്തിരുന്നു.
സമീപ കാലത്ത് നടന്ന രണ്ട് പാര്‍ലമെന്ററി ഉപതെരഞ്ഞെടുപ്പുകളില്‍ ബി.എസ്.പിയെ വിജയിപ്പിച്ച മായാവതിക്ക് രാജ്യസഭ തെരഞ്ഞെടുപ്പിലെ പരാജയം വന്‍ തിരിച്ചടിയായി. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിെന്റ സമാജ്വാദി പാര്‍ട്ടിക്ക് ഒരു സീറ്റാണ് ലഭിച്ചു. ജയാ ബച്ചനായിരുന്നു സ്ഥാനാര്‍ഥി.
https://www.facebook.com/Malayalivartha

























