രണ്ടരലക്ഷത്തോളം പശുക്കള്‍ക്ക് ആധാര്‍കാര്‍ഡുകള്‍

രണ്ടരലക്ഷത്തോളം പശുക്കള്‍ക്ക് ആധാര്‍കാര്‍ഡിന് സമാനമായ 12 അക്ക നമ്പര്‍ തിരിച്ചറിയല്‍ കാര്‍ഡ് മധ്യപ്രദേശില്‍ വിതരണം ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ പശുക്കളുടെ ചെവിയിലാണ് പതിച്ചിരിക്കുന്നത്. പശുക്കളുടെ സുരക്ഷയും പാല്‍ ഉത്പാദവും വര്‍ധിപ്പിക്കുന്നതിനാണ് ഇത്തരത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൂടാതെ നാഷണല്‍ ഡയറി ബോര്‍ഡിന്റെ എക്കാലത്തെയും വലിയ സ്വപ്‌നമാണ് സാക്ഷാത്കരിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്യവ്യാപകമായി പശുക്കള്‍ക്കും കാളകള്‍ക്കും ഇത്തരത്തില്‍ ചെവിയില്‍ കാര്‍ഡുകള്‍ പതിക്കാനാണ് പദ്ധതി. 90 ലക്ഷം പശുക്കളാണ് മധ്യപ്രദേശില്‍ ഉളളത്. ഇതില്‍ 40 ലക്ഷം പശുക്കള്‍ക്ക് കാര്‍ഡുകള്‍ നല്‍കി കഴിഞ്ഞു.
ഇതില്‍ രണ്ടരലക്ഷം പശുക്കളുടെ ചെവിയിലാണ് കാര്‍ഡുകള്‍ പതിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള പശുക്കള്‍ക്കും കാര്‍ഡുകള്‍ വിതരണം ചെയ്യും. പശുക്കളുടെ പ്രായം, ഇനം, മറ്റ് പ്രത്യേകതകള്‍ എന്നീ വിവരങ്ങളാണ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യവ്യാപകമായി പശുക്കള്‍ക്ക് ഇത്തരത്തിലുള്ള തിരിച്ചറിയില്‍ നമ്പര്‍ നല്‍കുന്നതോടെ പശുക്കളുടെ വില്‍പ്പനയും എളുപ്പത്തിലാകുമെന്നും അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























