15 കോടിയും മന്ത്രിസ്ഥാനവും... എംഎല്‍എമാരുടെ ഭാര്യമാരെ സ്വാധീനിക്കാന്‍ ശ്രമം; ബിജെപി വിശ്വാസ വോട്ടില്‍ ജയിക്കാന്‍ എല്ലാ വൃത്തിക്കെട്ട കളികളും നടത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വിഎസ് ഉഗ്രപ്പ: അവസാന നിമിഷങ്ങളിലേയ്ക്ക് അടുക്കുമ്പോൾ കര്‍ണാടകയില്‍ അരങ്ങേറുന്നത് നാടകീയ നീക്കങ്ങള്‍

കര്‍ണാടക നിയമസഭയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കുമ്പോള്‍ പിന്നണിയില്‍ അരങ്ങേറുന്നത് നാടകീയ നീക്കങ്ങള്‍. മുഖ്യമന്ത്രിയുടെ മകന്‍ വിജയേന്ദ്ര ചില കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭാര്യമാരെ വിളിച്ച് പണം വാഗ്ദാനം ചെയ്തുവെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം. ബിജെപി വിശ്വാസ വോട്ടില്‍ ജയിക്കാന്‍ എല്ലാ വൃത്തിക്കെട്ട കളികളും നടത്തുന്നുണ്ടെന്ന വെളിപ്പെടുത്തലുമായാണ് കോണ്‍ഗ്രസ് നേതാവ് വിഎസ് ഉഗ്രപ്പ രംഗത്തെത്തിയിരിക്കുന്നത്.
എംഎല്‍എമാരുടെ ഭാര്യമാരെയാണ് ബിജെപി ഇപ്പോള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. ഇതുവഴി എംഎല്‍എമാരെ എളുപ്പത്തില്‍ ബിജെപി പാളയത്തിലെത്തിക്കാമെന്നാണ് കരുതുന്നതെന്നും ഉഗ്രപ്പ പറഞ്ഞു. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര തങ്ങളുടെ എംഎല്‍എയുടെ ഭാര്യയെ വിളിച്ചതിന് തെളിവുണ്ടെന്ന് ഉഗ്രപ്പ പറഞ്ഞു. ഇതെല്ലാം നാണം കെട്ട രാഷ്ട്രീയമാണെന്നും ഉഗ്രപ്പ പറഞ്ഞു. അതേസമയം ജനാര്‍ദന റെഡ്ഡി തങ്ങളുടെ നേതാക്കളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും നേരത്തെ ഉഗ്രപ്പ ആരോപിച്ചിരുന്നു.
വിജയേന്ദ്ര നേരിട്ടാണ് തങ്ങളുടെ എംഎല്‍എയുടെ ഭാര്യയെ വിളിച്ചത്. യെദ്യൂരപ്പയ്ക്ക് വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കാനാണ് വിളിച്ചതെന്ന് വിജയേന്ദ്ര അവരോട് പറഞ്ഞു. തുടര്‍ന്ന് മോഹന വാഗ്ദാനങ്ങളാണ് നല്‍കിയത്. 15 കോടിയോ അതല്ലെങ്കില്‍ മന്ത്രിസ്ഥാനമോ യെദ്യൂരപ്പ മന്ത്രിസഭയില്‍ നല്‍കാന്‍ തയ്യാറാണെന്ന് വിജയേന്ദ്ര ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ വിട്ട ഓഡിയോ ക്ലിപ്പിന് പുറമേയുള്ള കാര്യമാണിതെന്നും ഇതിന്റെ തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ അഞ്ച് കോടിയും മന്ത്രിസ്ഥാനവും വിജയേന്ദ്ര എംഎല്‍എയ്ക്ക് വാഗ്ദാനം ചെയ്യുന്ന ഓഡിയോ ക്ലിപ്പ് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha


























