വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍

വീസ കാലാവധി തീര്‍ന്നിട്ടും ബിഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ അനധികൃതമായി താമസിച്ചിരുന്ന യുക്രെയ്ന്‍ യുവതി പിടിയില്‍. ഒക്‌സാന ഷെവോത്സവയെന്ന യുക്രെയ്ന്‍ യുവതിയാണ് പിടിയിലായത്. ഇന്ത്യയില്‍നിന്നും നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലെ ഹര്‍പുര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവതിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ സംയുക്ത പട്രോളിങ് നടത്തിയ സുരക്ഷാ സംഘമാണ് യുവതിയെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. ചോദ്യം ചെയ്യലില്‍ ഇന്ത്യയില്‍ തങ്ങുന്നതിനു വേണ്ട രേഖകള്‍ യുവതിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല. 2022ല്‍ കാലാവധി അവസാനിച്ച വീസ രേഖകളാണ് ഇവര്‍ പാസ്‌പോര്‍ട്ടിനൊപ്പം പൊലീസിനു നല്‍കിയത്. യുവതിയില്‍നിന്നും മൊബൈല്‍ ഫോണ്‍, 7,330 രൂപയുടെ ഇന്ത്യന്‍ കറന്‍സി എന്നിവയും പൊലീസ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha

























