പ്രധാന മന്ത്രിയുടെ ഉദ്ദേശം അതായിരുന്നു; അദ്ദേഹം ഇടപ്പെട്ടിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാകുമായിരുന്നില്ല; അമിത് ഷാ പലപ്പോഴും എതിർത്തു; ആരോപണങ്ങളുമായി ശിവസേന നേതാവ് സഞ്ജയ് റൗത്ത്

അമിത് ഷായ്ക്ക് നേരെ ആരോപണ പെരുമഴയുമായി ശിവസേന രംഗത്ത്. തെരഞ്ഞെടുപ്പ് റാലികളിൽ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്നുണ്ടാകുമെന്ന് ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചപ്പോൾ അമിത് ഷാ എതിർപ്പ് ഉന്നയിച്ചിരിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റത്ത് കുറ്റപ്പെടുത്തി. ഈ കാര്യവുമായി ബന്ധപ്പെട്ട് ഷായും താക്കറെയും തമ്മിൽ നടന്ന ചർച്ചകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടില്ലെന്നും ഷാ ആക്ഷേപമുയർത്തി. ദേവേന്ദ്ര ഫഡ്‌നാവിസിനെ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി മോഡി ഉദേശിച്ചിച്ചിരുന്നു. അതേസമയം, അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കുമെന്നും ഉദവ് താക്കറെ പൊതുജനങ്ങളോട് പറയുകയായിരുന്നു. പിന്നെ എന്തുകൊണ്ടാണ് അമിത് ഷാ എതിർപ്പ് ഉന്നയിച്ചുവെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ലെന്നും , പിന്നെ എന്തുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് പ്രശ്‌നമുണ്ടാകുന്നതെന്നും ശിവസേന നേതാവ് വ്യക്തമാക്കി.
അടച്ച മുറിയിൽ ചർച്ച ചെയ്ത കാര്യങ്ങൾ പുറത്ത് ചർച്ച ചെയ്യരുതെന്ന് അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ അവർ പരസ്പര തീരുമാനങ്ങൾ പാലിക്കാതെ കാര്യങ്ങൾചർച്ചാവിഷയമാക്കി. ഷാ പ്രധാനമന്ത്രിയെ അറിയിച്ചിരിക്കണം എന്നാണ് ശിവസേന കരുതുന്നത്. മാത്രമല്ല നമ്മുടെ പ്രധാനമന്ത്രിയ്ക്ക് ഒരു വലിയ മനസുണ്ട്, ഏറ്റവും പുതിയ ചർച്ചകളിലൂടെ അദ്ദേഹം ഇടപ്പെട്ടിരുന്നെങ്കിൽ കാര്യം കൂടുതൽ വഷളാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള ആരോപണങ്ങളാണ് സഞ്ജയ് റത്ത് ഉന്നയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ പാർട്ടിയും ശിവസേനയും തമ്മിൽ രഹസ്യമായി നടന്ന ചർച്ചകൾ വെളിപ്പെടുത്തരുതെന്ന് അമിത് ഷാ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് റൗട്ടിന്റെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha


























