സുരേഷ് ഗോപിയുടെ രാജ്യസഭാ സീറ്റ് തുലയാൻ പാരവച്ചത് കെ സുരേന്ദ്രനും വി മുരളീധരനും; സംസ്ഥാനത്തെ പ്രധാന നേതാവായി സുരേഷ് ഗോപി ഉയരാതിരിക്കാനുള്ള മുരളീധരന്റെ മുന്‍കരുതലായിരുന്നു അതെന്ന് ആരോപണം; സുരേഷ് ഗോപിക്കെതിരെ സംസ്ഥാന ബി.ജെ.പിയില്‍ നിന്നുണ്ടാകുന്ന ഒതുക്കല്‍ ശ്രമത്തെ സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങി ഒരു വിഭാഗം

സുരേഷ് ഗോപിക്ക് പാരവയ്ക്കാന്‍ ശ്രമിച്ചത് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സംസ്ഥാനത്തെ പ്രധാന നേതാവായി സുരേഷ് ഗോപി ഉയരാതിരിക്കാനുള്ള മുരളീധരന്റെ മുന്‍കരുതലായിരുന്നു അതെന്ന് ബി.ജെ.പി.നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. സുരേഷ് ഗോപിക്ക് വീണ്ടും രാജ്യസഭയിലേക്കുള്ള സാധ്യതയെയോ സംസ്ഥാന അധ്യക്ഷ പദവിയോ ലഭിക്കുമായിരുന്ന അവസരത്തെ ക്ലീന്‍ ബൗള്‍ ചെയ്യുകയായിരുന്നു മുരളീധരന്റെ ഉദ്ദേശ്യം.
സംസ്ഥാനത്ത് ബി.ജെ.പിയെ ശക്തിപ്പെടുത്താനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമായതെന്നും ബി.ജെ.പി യിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നുണ്ട്. സുരേഷ് ഗോപിക്കെതിരെ സംസ്ഥാന ബി.ജെ.പിയില്‍ നിന്നുണ്ടാകുന്ന ഒതുക്കല്‍ ശ്രമത്തെ സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരു ഒരുങ്ങുകയാണ് ഒരു വിഭാഗം. ഇതുപോലെ ഇ.ശ്രീധരനെയും ജേക്കബ് തോമസിനേയും മാറ്റി നിര്‍ത്തുന്നതിലും മുരളീധരന്റേയും കെ.സുരേന്ദ്രന്റേയും കൈകളുണ്ടെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്. ബി.ജെ.പി യുടെ സംസ്ഥാന വക്താക്കളടക്കം സുരേഷ് ഗോപിയെ ഒതുക്കുന്നതിനെതിരെ രംഗത്തുണ്ട്.
കേന്ദ്രമന്ത്രി മുരളീധരനേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയക്കാന്‍ എം.പി.എന്ന നിലയില്‍ സുരേഷ് ഗോപിക്കു കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തലാണ് ഇവര്‍ക്കുള്ളത്. അതവര്‍ പ്രചരിപ്പിക്കുന്നുമുണ്ട്. പ്രധാന മന്ത്രി നരേന്ദ്രമോദി അമിത്ഷാ എന്നിവരുമായുള്ള തന്റെ ബന്ധം ശക്തവും ഊഷ്മളവുമാണെന്ന് സുരേഷ് ഗോപി ആവര്‍ത്തിക്കുന്നു. അത് വീണ്ടും തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു തവണകൂടി സുരേഷ് ഗോപിയെ രാജ്യസഭയില്‍ കൊണ്ടുവരാനും ദേശീയ നേതതൃത്വം ആഗ്രഹിച്ചിരുന്നെങ്കിലും മുരളീധരനും സുരേന്ദ്രനും അതിനു വിലങ്ങു തടിയായിരുന്നുവത്രെ.
https://www.facebook.com/Malayalivartha