രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു രാഷ്ട്രീയപാര്‍ട്ടി വേണ്ടെന്നത് ബി.ജെ.പി യുടെ നയമാണ്; ആ ലക്ഷ്യം കൈവരിക്കാനുള്ള അവസരം കൂടിയാണ് ഇത്; ശിവസേന അവസാനിക്കുന്നു; ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം ഒറ്റയ്ക്ക് മഹാരാഷ്ട്ര പിടിച്ചെടുക്കല്‍; മഹാരാഷ്ട്രയിലെ രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍

പ്രായോഗിക രാഷ്ട്രീയത്തില്‍ ഉദ്ധവ് തക്കാറെ വട്ടപ്പൂജ്യമാണെന്നും യഥാര്‍ഥ ഹിന്ദുത്വത്തിന്റെ നേര്‍ അവകാശികള്‍ തങ്ങളാണെന്നും ബി.ജെ.പി യ്ക്ക് തെളിയിക്കാനായി എന്നതാണ് മഹാരാഷ്ട്രയിലെ സങ്കീര്‍ണ രാഷ്ട്രീയ നാടകത്തിന് തിരശീല വീഴുമ്പോള്‍ ബാക്കിയാകുന്നത്. ഈ രണ്ടു കാര്യങ്ങളും ജനങ്ങളുടെ മനസില്‍ സ്ഥാപിച്ചെടുക്കുവാനാകും ഇനിയുള്ള ദിവസങ്ങളില്‍ ബി.ജെ.പി ശ്രമിക്കുക. അതിനുള്ള കരുനീക്കങ്ങള്‍ ശ്രദ്ധയോടെ നടത്താനുള്ള വഴികള്‍ അവര്‍ക്ക് നന്നായറിയുകയും ചെയ്യാം.
മഹാരാഷ്ട്രയിലെ രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍ പരോക്ഷമായിരുന്നു ബി.ജെ.പി യുടെ നീക്കങ്ങളെല്ലാം. അധികം ശബ്ദമൊന്നും പുറത്തു വന്നില്ല. എന്നാല്‍ ഒടുവില്‍ എല്ലാം അനായാസമായി അവരുടെ പോക്കറ്റില്‍ വന്നു ചേരുകയും ചെയ്തു. ഇതാണ് ബി.ജെ.പി. അവരുടെ തന്ത്രങ്ങള്‍ക്ക് മറുതന്ത്രം മെനയാനുള്ള ബൗദ്ധിക ശേഷി മറ്റു കക്ഷികള്‍ ഇനിയും നേടേണ്ടതായുണ്ട്. ബാല്‍തക്കാറേയുടെ കുടംബത്തില്‍ നിന്ന് ആദ്യമായി അധികാര രാഷ്ട്രീയത്തിലേക്കു വന്ന നേതാവായിരുന്നു ഉദ്ധവ് തക്കാറേ. അതിനു മുമ്പ് എല്ലാം അണിയറയില്‍ നിന്ന് നിയന്ത്രിക്കുകയായിരുന്നു.
അതില്‍ കാര്യമായ പാളിച്ചകളൊന്നും ഒരിക്കലും പറ്റിയിട്ടുമില്ല. എന്നാല്‍ ഈ അണിയറ പ്രവര്‍ത്തനം പ്രയോഗിക രാഷ്ട്രീയത്തില്‍ വേണ്ട മെയ് വഴക്കമുണ്ടാക്കുന്നതിന് ഉദ്ധവ് തക്കാറേയ്ക്കും മറ്റും തടസമായി. അതു കൊണ്ടാണ് ബി.ജെ.പി.യ്ക്ക് ഇപ്പോള്‍ അനായാസം തങ്ങള്‍ ആഗ്രഹിച്ച സ്ഥലത്തു തന്നെ ശിവസേനയെ എത്തിക്കാന്‍ കഴിഞ്ഞതും. ഇനി അധികാരത്തിലേക്ക് തിരിച്ചു വരിക ഉദ്ധവിന് അത്ര അനായാസമായിരിക്കില്ല.
അത്രയ്ക്കു കൃത്യമായൊരു കെണിയിലാണിപ്പോള്‍ ഉദ്ധവിനേയും അദ്ദേഹത്തിന്റെ അവശിഷ്ട ശിവസേനയേയും ബി.ജെ.പി എത്തിച്ചിരിക്കുന്നത്. ഇതേ തന്ത്രമാണ് ബി.ജെ.പി. നേരത്തെ ബീഹാറിലും പ്രയോഗിച്ചത്. അവിടെ ഐക്യ ജനതാദളിനേക്കാള്‍ എം.എല്‍.എ മാര്‍ ഉണ്ടായിരുന്നെങ്കിലും നിധീഷ് കുമാറിനേയാണ് മുഖ്യമന്ത്രിയാക്കിയത്. അതിന്റെ തനിപ്പകര്‍പ്പാണ് മഹാരാഷ്ട്രയിലും സംഭവിച്ചത്. 2024-ല്‍ ആണ് മഹാരാഷ്ട്രയില്‍ നിയമസഭാതെരഞ്ഞെടുപ്പു നടക്കുക . അതിന്റെ ഭാഗമായുള്ള കളമൊരുക്കലാണിത്.
ബി.ജെ.പി നേതാവ് ദേവേന്ദ്രഫഡ്‌നാവിലസ് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു സംസ്ഥാനത്ത് ബി.ജെ.പി യ്ക്ക് ഒറ്റയ്ക്ക് അധികാരത്തില്‍ വരാനാണ് താല്‍പര്യമെന്ന്. ബി.ജെ.പി യുടെ ലക്ഷ്യവും അതുതന്നെ. ന്യൂനപക്ഷ വാജ്‌പേയി സര്‍ക്കാരില്‍ നിന്ന് ഭൂരിപക്ഷ മോദി സര്‍ക്കാരിലേക്കുള്ള മാറ്റത്തിന് സമാനമായ മാറ്റം. ആ മാറ്റം യാഥാര്‍ഥ്യമാക്കാനായിരിക്കും ബി.ജെ.പി യുടെ ഇനിയുള്ള പ്രവര്‍ത്തന രീതികള്‍. അതിനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഭിന്നത വര്‍ധിപ്പിച്ച് ശിവസേനയെ തകര്‍ത്താല്‍ മാത്രമേ ബി.ജെ.പി യ്ക്ക് തനിച്ച് ഭൂരിപക്ഷം നേടാനാകൂ.
ഷിന്‍ഡേയെ ശിവസേനയുടെ മുഖ്യമായി ഉയര്‍ത്തിക്കാട്ടിയാല്‍ മാത്രമേ ഉദ്ദവ് തക്കാറേയുടെ നേതൃത്വത്തിലുള്ള അവശിഷ്ട ശിവസേനയെ പാര്‍ശ്വവല്‍ക്കരിക്കാനാകു. ഷിന്‍ഡേ ഉപമുഖ്യമന്ത്രിയുടെ കസേരയിലായിരുന്നാല്‍ ശിവസേനയുടെ സംഘടനാ സംവിധാനം പൂര്‍ണമായും അവരുടെ കീഴിലായിരിക്കും. എന്നാല്‍ മുഖ്യമന്ത്രിയാണെങ്കില്‍ ആ സംവിധനത്തെ തന്നോടൊപ്പം നിര്‍ത്താന്‍ ഷിന്‍ഡേയ്ക്കാവും. ശിവസൈനികനെ മുഖ്യമന്ത്രിയാക്കുക എന്ന ബാല്‍തക്കാറേയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചെന്ന് പറായാനും തക്കാറേ പൈതൃകത്തിന്റെ നേര്‍ അവകാശിയെന്ന വാദമുയര്‍ത്താനും ബി.ജെ.പി യ്ക്കാവും.
ഉദ്ധവിനെ ഇതു വഴി വീണ്ടും ദുര്‍ബലനാക്കാനും സാധിക്കും. രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു രാഷ്ട്രീയപാര്‍ട്ടി വേണ്ടെന്നത് ബി.ജെ.പി യുടെ നയമാണ്. ആ ലക്ഷ്യം കൈവരിക്കാനുള്ള അവസരം കൂടിയായിട്ടാണ് ഷിന്‍ഡേയുടെ കൂടെയുള്ള വിമതന്മാരെ അദ്ദേഹത്തോടൊപ്പം ഉറപ്പിച്ചു നിര്‍ത്താനും ഷിന്‍ഡേയ്ക്ക് മുഖ്യമന്ത്രപദം നല്‍കുന്നതിലൂടെ സാധിക്കും. മറുഭാഗത്ത് ശരത് പവാറിനേപ്പോലെ അനുഭവ സമ്പത്തുള്ള നേതാക്കള്‍ ഉണ്ടെന്നതും മുഖ്യമന്ത്രിയാകുന്നതില്‍ നിന്ന് അവരെ വിലക്കിയിട്ടുണ്ടാകാം.
വ്യക്തിപരമായി മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് ഫഡ്‌നാവിസ് വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നെങ്കിലും ബി.ജെ.പി ഉന്നത നേതൃത്വം ഇടപെട്ട് ഉപമുഖ്യമന്ത്രിയാക്കുകയായിരുന്നു. സര്‍ക്കാര്‍ പെട്ടെന്ന് നിലംപൊത്തില്ലെന്ന സന്ദേശം നല്‍കാന്‍ കൂടിയായിരുന്നു ബി.ജെ.പി ഇതിലൂടെ ലക്ഷ്യം വച്ചത്. ഉദ്ധവ് തക്കാറെയുമായി ബി.ജെ.പി തെറ്റിപ്പിരിഞ്ഞത് ബി.ജെ.പി യ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്തതു കൊണ്ടു കൂടിയായിരുന്നു എന്ന കാര്യം കൂടി ഇവടെ ഓര്‍ക്കണം.
ബി.ജെ.പി യുടെ പൂട്ടിളക്കുക ഉദ്ധവിന് ഇനി അസാധ്യം എന്നു തന്നെ പറയേണ്ടിവരും. മുഖ്യമന്ത്രി സ്ഥാനം കളഞ്ഞ് പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കാന്‍ ഇറങ്ങുന്ന ഉദ്ധവിന് ഇനി കാര്യങ്ങള്‍ എളുപ്പമാവില്ല. ഉദ്ധവിന്റെ അവശേഷിപ്പുകള്‍ കൂടി തകര്‍ക്കുക എന്നതായിരിക്കും ബി.ജെ.പി യുടെ ഇനിയുള്ള ലക്ഷ്യം. ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കുക വഴി ആദ്യകടമ്പയും കടന്നു. ഹിന്ദുസാമ്രാട്ട് ബാല്‍തക്കാറേയുടെ ഹിന്ദുതയ്ക്കാണ് തങ്ങളുടെ പിന്തുണ എന്ന് ഫഡ്‌നാവിസ് നേരത്തെ സൂചിപ്പിച്ചിരുന്നു.
വിമതര്‍, തങ്ങളാണ് യഥാര്‍ഥ ശിവസേന എന്ന അവകാശവാദവുമായി കേന്ദ്രതെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുന്ന പക്ഷം തര്‍ക്കമുണ്ടാവുകയും ശിവസേനയുടെ അമ്പു വില്ലുമെന്ന ചിഹ്നം മരവിപ്പിക്കുകയും ചെയ്‌തേക്കാം. നഗര സഭാ തെരഞ്ഞെടുപ്പിന് ഇനി അല്‍പനാള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. അപ്പോള്‍ അത് ഒദ്യോഗിക വിഭാഗത്തിന് തിരിച്ചടിയാകും. പതിറ്റാണ്ടുകളായി ശിവസേനഭരിക്കുന്ന മുംബൈ നഗര സഭ പിടിച്ചെടുക്കുകകൂടിയാണ് ബി.ജെ.പി യുടെ ലക്ഷ്യം.
എന്‍.സി.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായി ഉദ്ധവ് സഖ്യം ചേര്‍ന്ന നാള്‍ മുതല്‍ മാറ്റിവച്ച കടുത്ത ഹിന്ദുത്വ അജണ്ടയുമായി ഉദ്ധവിന് വീണ്ടും രംഗത്തിറങ്ങേണ്ടി വരും. അതിന്റെ തുടക്കമാണ് അവസാന മന്ത്രിസഭായോഗത്തില്‍ ഔറംഗാബാദിന്റെ പേരുമാറ്റാനുള്ള തീരുമാനം. മൃദുഹിന്ദുത്വവുമായി വിമതരോടും ബി.ജെ.പി യോടും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. അണികളില്‍ വിശ്വാസവും തക്കാറേയുടെ കടുത്ത ഹിന്ദുത്വ പാരമ്പര്യവും വീണ്ടെടുക്കാന്‍ ഉദ്ധവിന് കഠിനാധ്വാനം വേണ്ടിവരും. പാര്‍ട്ടിയെ നിലനിര്‍ത്താന്‍ കടുത്ത നിയമ പോരാട്ടവും നടത്തേണ്ടിവരും. ഒരുകാര്യം ഉറപ്പിക്കാം ഇനി മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ കാലമായിരിക്കും.
https://www.facebook.com/Malayalivartha