എറിയാന്‍ ശേഷിയുള്ളവരെല്ലാം രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പോയിരിക്കെ ഞങ്ങള്‍ക്കതില്‍ പങ്കില്ലെന്ന് വി.ഡി.സതീശന്‍; സ്വര്‍ണക്കടത്തു വിവാദങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ സി.പി.എം.പ്രവര്‍ത്തകര്‍ തന്നെ ഒപ്പിച്ച പരിപാടിയെന്ന് കെ സുധാകരന്‍; കത്തിനില്‍ക്കുന്ന സ്വര്‍ണക്കടത്തു വിവാദത്തില്‍ നിന്നു ശ്രദ്ധതിരിക്കാനുള്ള സി.പി.എമ്മിന്റെ പരിപാടിയാണിതെന്ന് കെ സുരേന്ദ്രൻ; എ.കെ.ജി സെന്റെറിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതാര് ?

എ.കെ.ജി സെന്റെറിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതാര്...? ഇതെഴുതുമ്പോള്‍ സംഭവം നടന്ന് മണിക്കൂറുകള്‍ കഴിയുന്നു. ഒരു തുമ്പും കിട്ടിയിട്ടില്ല. പോലീസ് ആസ്ഥാനത്തിനു തൊട്ടുമുന്നിലാണ് സംഭവം. എ.കെ.ജി സെന്ററില്‍ ആളും പോലീസ് കാവലും ഉണ്ടായിരുന്നു. അതൊന്നും ഇല്ലാതിരുന്ന ഒഴിഞ്ഞ കോണിലാണ് ഏറ്. അത് സ്വാഭാവികം. പൂര്‍ണമായി വ്യക്തമല്ലെങ്കിലും എറിഞ്ഞ ആള്‍ കുന്നുകുഴി ഭാഗത്തു നിന്നാണ് ഇരുചക്രവാഹനത്തില്‍ എത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സാമാന്യം തൃപ്തികരമായി എറിയുന്നതിന്റെ ദൃശ്യവുമുണ്ട്. എന്നാല്‍ വണ്ടി നമ്പരും എറിയുന്ന ആളിന്റെ മുഖവും മാത്രം വ്യക്തമല്ല. എന്തുകൊണ്ടിങ്ങനെ എന്നൊന്നും ചോദിക്കാന്‍ സമയമായിട്ടില്ല. പ്രതി ഉടന്‍ കുടുങ്ങുമെന്ന് പതിവു പോലെ പോലീസ് പറയുന്നു. മുഖ്യമന്ത്രിയും അതാവര്‍ത്തിക്കുന്നു. ഇ.പി.ജയരാജന്‍ പഴയതു പോലെ കോണ്‍ഗ്രസിലേക്കും കെ.സുധാകരനിലേക്കുമാണ് ക്യാമറ തിരിക്കുന്നത്. സ്വര്‍ണക്കടത്തു വിവാദങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ സി.പി.എം.പ്രവര്‍ത്തകര്‍ തന്നെ ഒപ്പിച്ചതാണ് പരിപാടിയെന്ന് സുധാകരന്‍ ആണയിടുന്നു.
എറിയാന്‍ ശേഷിയുള്ളവരെല്ലാം രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പോയിരിക്കെ ഞങ്ങള്‍ക്കതില്‍ പങ്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറയുന്നത്. ഇ.പി.ജയരാജിന്റെ പ്രതികരണം വന്നയുടന്‍ ഒരു കോണ്‍ഗ്രസ് നേതാവ് സ്വകാര്യമായി പറഞ്ഞത്. എ.കെ.ജി സെന്ററില്‍ ബോംബെറിയാനുള്ള ധൈര്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളെന്നേ ഭരണത്തില്‍ വരുമായിരുന്നു എന്നാണ്. എന്തായാലും കാര്യങ്ങള്‍ പുകമറയ്ക്കുള്ളിലാണിപ്പോഴും.
ഇതിനിടയില്‍ തന്റെ സ്വന്തം പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തുവന്നിട്ടുണ്ട്. അദ്ദേഹം ചോദിക്കുന്ന ചില ചോദ്യങ്ങളില്‍ കഴമ്പുണ്ട്. സമീപകാലത്തു നടന്ന രണ്ട് ബോംബു സ്‌ഫോടനങ്ങളെ ഓര്‍മിച്ചു കൊണ്ടാണ് സുരേന്ദ്രന്റെ പ്രതികരണം. 2018-ല്‍ അമിത്ഷാ കേരളത്തില്‍ വന്ന ദിവസം സന്ദീപാനന്ദഗിരിയുടെ കാറു കത്തുകയും അതിന്റെ പിന്നില്‍ സംഘപരിവാറാണെന്ന് ആരോപണമുയരുകയും ചെയ്തിരുന്നു. കണ്ണൂരില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കു സമീപം ബോംബേറുണ്ടായി.
അതിന്റേയും പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് ആക്ഷേപമുണ്ടായി. എന്തായാലും ഇപ്പോള്‍ ആ സംഭവങ്ങളുടെ അന്വേഷണം നിലച്ചിരിക്കുകയാണ്. കൂടുതല്‍ അന്വേഷിച്ചാല്‍ വാദി പ്രതിയാകുമെന്നറിയാം. ഇപ്പോള്‍ എ.ക.ജെി സെന്ററില്‍ ഉണ്ടായ സ്‌ഫോടനവും ആ വഴിക്കു തന്നെ. കത്തിനില്‍ക്കുന്ന സ്വര്‍ണക്കടത്തു വിവാദത്തില്‍ നിന്നു ശ്രദ്ധതിരിക്കാനുള്ള സി.പി.എമ്മിന്റെ പരിപാടിയാണിതെന്നും സുരേന്ദ്രന് അഭിപ്രായമുണ്ട്. ഒരു കാര്യത്തില്‍ ആശ്വസിക്കാം സംഭവത്തിനു പിന്നില്‍ മുസ്ലീം തീവ്രവാദികളാണെന്നു മാത്രം ആരും പറഞ്ഞില്ല. അവര്‍ തല്‍ക്കാലം സമാധാനപ്പെടുക. അല്‍പം സമയം കൂടിക്കഴിയുമ്പോള്‍ ബോംബുവീണ കഥ എന്ന ചലച്ചിത്രത്തില്‍ നിങ്ങള്‍ക്കും അഭിമാനിക്കാന്‍ അവസരം കിട്ടും. എല്ലാം നന്നായിവരട്ടെ.
https://www.facebook.com/Malayalivartha