യൂത്ത് കോണ്‍ഗ്രസ് ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആഭ്യന്തര പ്രശ്‌നമായി ഒതുക്കി നിര്‍ത്തില്ല; ആര്‍ക്കെങ്കിലും എതിരെ പരാതി ഉണ്ടെങ്കില്‍ ആ പരാതി പൊലീസിന് കൈമാറും; ആരോപണ വിധേയനെതിരെ സംഘടനാ നടപടിയും ഉണ്ടാകും; തറപ്പിച്ച് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

യൂത്ത് കോണ്‍ഗ്രസ് ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആഭ്യന്തര പ്രശ്‌നമായി ഒതുക്കി നിര്‍ത്തില്ല. ആര്‍ക്കെങ്കിലും എതിരെ പരാതി ഉണ്ടെങ്കില്‍ ആ പരാതി പൊലീസിന് കൈമാറും ആരോപണ വിധേയനെതിരെ സംഘടനാ നടപടിയും ഉണ്ടാകുമെന്ന് തറപ്പിച്ച് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിവിറില്‍ ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആഭ്യന്തര പ്രശ്‌നമായി ഒതുക്കി നിര്‍ത്തില്ല. ആര്‍ക്കെങ്കിലും എതിരെ പരാതി ഉണ്ടെങ്കില്‍ ആ പരാതി പൊലീസിന് കൈമാറും ആരോപണ വിധേയനെതിരെ സംഘടനാ നടപടിയും ഉണ്ടാകും. പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി സമിതി അന്വേഷിച്ച് പറഞ്ഞു തീര്‍ക്കുന്ന സമീപനം ഉണ്ടാകില്ല.
പെണ്‍കുട്ടികളെ നേരിട്ട് കണ്ട് സംസാരിക്കണമെന്നും പരാതി ഉണ്ടെങ്കില്‍ അത് എഴുതി വാങ്ങി പൊലീസിന് കൈമാറാനും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരാതിയുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തേയും അറിയിക്കാം. പരാതി ഒരിക്കലും ഒതുക്കി തീര്‍ക്കില്ല. പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന് ബോധ്യപ്പെട്ടാല്‍ അത്തരക്കാര്‍ സംഘടനയില്‍ ഉണ്ടാകില്ല.
സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റെയും നിലപാട് എന്താണ്? മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ വിശദീകരണം നല്‍കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. നിലപാട് പറയാന്‍ മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്. മുഖ്യമന്ത്രിയോ സി.പി.എമ്മോ വിശദീകരണം നല്‍കിയില്ലെങ്കില്‍ ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും നിലപാടുകള്‍ തമ്മില്‍ സന്ധി ചെയ്‌തെന്ന് പറയേണ്ടി വരും.
https://www.facebook.com/Malayalivartha