കണ്ണൂരിൽ നടക്കുന്ന ബോംബ് നിർമ്മാണങ്ങളിൽ സി.പി.എമ്മിനും ആർ.എസ് എസിനും വ്യക്തമായ പങ്കുണ്ട്; ആയുധ ശേഖരണം നടത്തുന്നവരേയും അതിന് പ്രേരണ നൽകുന്നവരേയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസിന് കഴിയുന്നില്ല; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കണ്ണൂരിൽ നടക്കുന്ന ബോംബ് നിർമ്മാണങ്ങളിൽ സി.പി.എമ്മിനും ആർ.എസ് എസിനും വ്യക്തമായ പങ്കുണ്ട്. ആയുധ ശേഖരണം നടത്തുന്നവരേയും അതിന് പ്രേരണ നൽകുന്നവരേയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കണ്ണൂരിൽ നടക്കുന്ന ബോംബ് നിർമ്മാണങ്ങളിൽ സി.പി.എമ്മിനും ആർ.എസ് എസിനും വ്യക്തമായ പങ്കുണ്ട്.
ആയുധ ശേഖരണം നടത്തുന്നവരേയും അതിന് പ്രേരണ നൽകുന്നവരേയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസിന് കഴിയുന്നില്ല. രാഷ്ട്രീ സന്മർദത്തിന് പോലീസ് വഴങ്ങുന്നത് അങ്ങേയറ്റം ഗുരുതരമായ കാര്യമാണ്. ഇരട്ടി ചാവശ്ശേരിയിൽ ആക്രി പെറുക്കുന്നതിനിടെ ലഭിച്ച സ്റ്റീൽ പത്രത്തിൽ നിന്ന് ഉണ്ടായ സ്ഫോടനത്തിൽ രണ്ട് അസം സ്വദേശികൾ മരണപ്പെട്ട സംഭവത്തിലും അന്വേഷണം വഴിമുട്ടി. ഇതൊന്നും വലിയ വിഷയമല്ല എന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
ക്രമസമാധാനനില താറുമാറായിട്ടും എല്ലാം ഭദ്രമെന്ന പതിവ് മറുപടിയാണ് ആഭ്യന്തര വകുപ്പിൻറ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയത്. പ്രതിപക്ഷത്തിന് സഭയിൽ നിന്ന് ഇറങ്ങിപോകേണ്ടി വന്നു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണ്. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ രോഗികൾ കടുത്ത പ്രതിസന്ധിയിലാകും. ഈ വിഷയം സബ്മിഷനായി നിയമസഭയിൽ കൊണ്ടുവന്നു.
https://www.facebook.com/Malayalivartha