ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ലുലു ഗ്രൂപ്പ് നിര്‍മിച്ച പുതിയ മാളിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രതാപന്‍; അവിടെ വച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണുന്നു; പ്രതിപക്ഷ ബഹുമാനക്കാര്യത്തില്‍ പ്രസിദ്ധനായ പ്രതാപന്‍ താണു വീണൊരു നമസ്‌കാരം പറഞ്ഞു; യോഗി പ്രതാപന്റെ തോളില്‍ സ്‌നേഹത്തോടെ ഒരു മിനിറ്റു നേരം കൈവയ്ക്കുന്നു; പിന്നെ സംഭവിച്ചത്! ബി.ജെ.പി നേതാവിനെ വണങ്ങി വെട്ടിലായി ടി.എന്‍.പ്രതാപന്‍; കടുത്ത നടപടിയിലേക്ക്?

ടി.എന്‍ പ്രതാപന്‍ നല്ല മനുഷ്യനാണ്. നല്ല രാഷ്ട്രീയ നേതാവാണ്. ജനാധിപത്യമര്യാദകള്‍ പാലിക്കുന്നവനാണ്. അതിലേറെ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ പ്രതിപക്ഷ ബഹുമാനം. അതിനദ്ദേഹം എപ്പോഴും ഹാജരാക്കുന്ന തെളിവ് സി.പി.എം നേതാവും മന്ത്രി കെ.രാധാകൃഷ്ണനുമായുള്ള തന്റെ നിതാന്ത ചങ്ങാത്തമാണ്. ബി.ജെ.പി നേതാക്കളോടും അങ്ങനെ തന്നെ. എന്നാല്‍ ഇത്രത്തോളം വിശാല മനസ്‌കരല്ല തൃശൂരിലെ മറ്റു കോണ്‍ഗ്രസുകാര്‍.
കുറച്ചു നാള്‍ മുമ്പുതന്നെ അവര്‍ പ്രതാപന്റെ ബി.ജെ.പി പ്രേമത്തെക്കുറിച്ചുള്ള ഗാഥകള്‍ എഴുതിത്തുടങ്ങിയിരുന്നു. ഒരു ക്ലൈമാക്‌സിന് കാത്തിരിക്കുമ്പോഴാണ് ഇതാ യോഗി ആദിത്യനാഥനെ തൊഴുതു നില്‍ക്കുന്ന ചിത്രം കിട്ടിയിരിക്കുന്നത്. ഇനി കഥ പൂര്‍ത്തിയാക്കാന്‍ വിഷമിക്കേണ്ടതില്ല. അല്‍പം പൊടിപ്പും തൊങ്ങലും അണിയിക്കണമെന്നേയുള്ളു.പൂരത്തിന് അങ്ങനെ ചെയ്തു ശീലമുള്ള ചിലര്‍ പാര്‍ട്ടിയില്‍ ഉണ്ട്. അവരത് ഭംഗിയായി നിര്‍വഹിച്ചു കൊള്ളും.
പ്രതിപക്ഷ നേതാവ് ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളുടെ ശൂലമുനയില്‍ ഇളകിമറിയുമ്പോഴാണ് ഈ ചിത്രം വീണുകിട്ടുന്നത്. ഇനി കാര്യങ്ങള്‍ പൊടിപൂരമാകും. എന്തായാലും തൃശൂരില്‍ ഇത് വൈറലായിട്ടുണ്ട്. ഇനി അതിനെ കൊവിഡായി മാറ്റുകയേ വേണ്ടൂ. അങ്ങനെ മാറ്റാനുള്ള തൃശൂരിലെ കോണ്‍ഗ്രസുകാരുടെ മിടുക്ക് പ്രസിദ്ധവുമാണ്. കാര്യം ഇത്രയേയുള്ളൂ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ലുലു ഗ്രൂപ്പ് നിര്‍മിച്ച പുതിയമാളിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു പ്രതാപന്‍. അവിടെ വച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കാണുന്നു.
പ്രതിപക്ഷ ബഹുമാനക്കാര്യത്തില്‍ പ്രസിദ്ധനായ പ്രതാപന്‍ താണു വീണൊരു നമസ്‌കാരം പറയുന്നു. യോഗി പ്രതാപന്റെ തോളില്‍ സ്‌നേഹത്തോടെ ഒരു മിനിറ്റുനേരം കൈവയ്ക്കുന്നു. മാള്‍ ഉടമ എം.എ.യൂസഫലിയും ഒപ്പമുണ്ടായിരുന്നു. കാര്യം ഇത്രയേയുള്ളു. പിന്നെ മാളിനുള്ളില്‍ ഒരു മണിക്കൂര്‍ ഒരു കറക്കം. യൂസഫലി ഓടിച്ച ഗോള്‍പ് കാര്‍ട്ടില്‍ യോഗിക്കു പുറമേ മന്ത്രിമാരും സ്പീക്കറും എം.എല്‍.എ മാരുമുണ്ടായിരുന്നു.
ഉത്തര്‍പ്രദേശിലെ മറ്റുവികസന പരിപാടികള്‍ കണ്ടു രോമാഞ്ചം കൊണ്ട ശേഷമാണ് പ്രതാപന്‍ ലുലുവിലെത്തിയത്. എന്തായാലും ബി.ജെ.പി യുടെ ഒരു മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ യോഗിയോടൊപ്പം വാഹനത്തില്‍ സഞ്ചരിച്ചതിനും അദ്ദേഹത്തിന് നമസ്‌കാരം പറഞ്ഞതിനുമെതിരെ അച്ചടക്കനടപിടിയുണ്ടാകണമെന്ന ആവശ്യമാണിപ്പോള്‍ ആദ്യഗഡുവായി തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച് പ്രതാപനോട് വിശദീകരണം ആവശ്യപ്പെടും. പ്രതാപനെ വീഴ്ത്താന്‍ കാത്തിരുന്നവര്‍ക്ക് നല്ലൊരവസരമായിട്ടുണ്ടിത്.
https://www.facebook.com/Malayalivartha