മണിയുടെ പ്രസംഗം താന്‍ കേട്ടു; മഹതി പരാമര്‍ശം അപകീര്‍ത്തികരമല്ല; അവര്‍ വിധവയായതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നാണ് മണി പറഞ്ഞത്; ഞങ്ങള്‍ എന്ന് അദ്ദേഹം ഉദേശിച്ചത് സി പി എമ്മിനേയും എല്‍ ഡി എഫിനേയുമാണ്; അതുകൊണ്ട് മണി തെറ്റു പറഞ്ഞതായി കണക്കാക്കാനാകില്ല; മണി അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞതാണ്; വിവാദ പരാമര്‍ശത്തിൽ എം എം മണിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്

കെ കെ രമക്കെതിരെ എം എം മണി വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഇപ്പോൾ ഇതാ അദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മണിയുടെ പ്രസംഗം താന്‍ കേട്ടു. മഹതി പരാമര്‍ശം അപകീര്‍ത്തികരമല്ല. അവര്‍ വിധവയായതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നാണ് മണി പറഞ്ഞത്. ഞങ്ങള്‍ എന്ന് അദ്ദേഹം ഉദേശിച്ചത് സി പി എമ്മിനേയും എല്‍ ഡി എഫിനേയുമാണ്. അതുകൊണ്ട് മണി തെറ്റു പറഞ്ഞതായി കണക്കാക്കാനാകില്ല.
'എന്തോ അപമാനിച്ചു' എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രധാന ചര്‍ച്ചകള്‍ വരുമ്പോള്‍ ഇത്തരത്തില്‍ ബഹളം ഉണ്ടാക്കുന്ന പ്രവണത പ്രതിപക്ഷത്തിന് എപ്പോഴുമുണ്ട്. മണി അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞതാണ്. ഇത്തരത്തിലുള്ള പ്രസ്താവനകളാണ് അദ്ദേഹം നടത്തിയിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്ന ന്യായീകരണം.
അതേസമയം 'ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല'- എന്നായിരുന്നു എം എം മണിയുടെ പ്രസംഗം. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് മുഴക്കിയത്. എംഎം മണി മാപ്പ് പറയണം എന്ന് മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം ഡയസിന് മുന്നിലെത്തുന്ന സാഹചര്യം വരെ ഉണ്ടായി.
https://www.facebook.com/Malayalivartha