പ്ലക്കാർഡുമായി അംഗങ്ങൾ ഇറങ്ങി; നിയമസഭയുടെ കവാടത്തിൽ സത്യാഗ്രഹം നടത്തും; ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇന്ധന വില വർധനയിൽ പ്രതിഷേധിച്ചാണ് നിയമസഭയിൽപ്രതിപക്ഷം സമരം ശക്തമാക്കിയിരിക്കുന്നത്. പ്ലക്കാർഡുമായി അംഗങ്ങൾ നിയമസഭയിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇന്ധന സെസിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ എംഎൽഎമാർ നിയമസഭയുടെ കവാടത്തിൽ സത്യാഗ്രഹം നടത്താൻ ഒരുങ്ങുകയാണ്.
നമുക്കറിയാം സാധാരണക്കാരുടെ ഒക്കെ വയറ്റടിക്കുന്ന തീരുമാനം തന്നെയാണ് ഇന്ധന വില വർദ്ധനവ്. അത് വളരെ വലിയ രീതിയിൽ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന വിഷയം തന്നെയാണ്. അതുകൊണ്ട് പ്രതിപക്ഷം ഈ ഒരു വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങിയിരിക്കുകയാണ്.
അതേസമയം ഇന്ധന വില വര്‍ദ്ധനവിനെതിരെ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ എതിരഭിപ്രായങ്ങള്‍ ഉണ്ട് . ഇന്ധനസെസില്‍ പ്രശ്‌നങ്ങളുണ്ട്. ഇത് കേരളത്തിന് തിരിച്ചടിയാകുമെന്ന സിപിഎം കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവന പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടി. അയല്‍ സംസ്ഥാനങ്ങളേക്കാള്‍ ഇവിടെ വില കൂടുന്നത് കേരളത്തിന് തിരിച്ചടി. കര്‍ണ്ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ജനങ്ങള്‍ ഇന്ധനമടിച്ചാല്‍ കേരളത്തില്‍ വില്പന കുറയും. ഇതെങ്ങനെ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ആലോചിക്കണം. ബജറ്റില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്. അപ്പോഴാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് വരുന്നത്.
ഇന്ധന സെസിനെതിരെ ഉയരുന്ന ജനരോഷത്തില്‍ സിപിഎമ്മിലും മുന്നണിയിലും ആശങ്ക. എന്നാല്‍ നിര്‍ദേശം മാത്രമെന്നും അന്തിമതീരുമാനിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സെസ് ജനങ്ങള്‍ക്ക് ഭാരമാകുമോ എന്നതില്‍ അഭിപ്രായം പറയാനില്ലെന്നും പറയുള്ളത് നിയമസഭയിലും മുന്നണിയിലും പറയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞ് കൈയ്യൊഴിഞ്ഞിട്ടുണ്ട്. സെസ് ഒരു രൂപയെങ്കിലും കുറയ്ക്കണമെന്നാണ് നേതാക്കളുടെ രഹസ്യമായ പൊതുവികാരം.
കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് ജനക്ഷേമ സര്‍ക്കാരിനെ ജനവിരുദ്ധസര്‍ക്കാരാക്കി മാറ്റുമോ എന്ന ആശങ്കയും ആശയകുഴപ്പവും സിപിഎമ്മിലും എല്‍ഡിഎഫിലും ശക്തമാണ്. സെസ് അനാവശ്യമായെന്ന് പലനേതാക്കള്‍ക്കും അഭിപ്രായമുണ്ട്. കേന്ദ്രനയങ്ങള്‍ക്കെതിരെ 20ന് തുടങ്ങാന്‍ പോകുന്ന എം.വി. ഗോവിന്ദന്റെ വാഹനപ്രചാരണ ജാഥയെ സെസ് വിവാദം ബാധിക്കുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍.
സെസിനെ പൂര്‍ണമായും ന്യായീകരിക്കാതെ നിര്‍ദേശമെന്ന് മാത്രമായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. മുന്നണിയെ തള്ളിപറയാന്‍ കഴിയാത്ത സിപിഐ ബജറ്റിനെ പുകഴ്ത്തുമ്പോഴും സെസില്‍ അഭിപ്രായം തുറന്നുപറയുന്നില്ല. ജനങ്ങളുടെ വിമര്‍ശനങ്ങള്‍ക്കൊപ്പം യുഡിഎഫിന് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഒരു രാഷ്ട്രീയ ആയുധം നല്‍കരുതെന്ന് അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. ഇതോടെ സെസ് ഒരു രൂപ കുറയ്ക്കുന്നത് ആലോചിക്കണമെന്ന് നിര്‍ദേശമാണ് നേതാക്കള്‍ മുന്നോട്ട് വെയ്ക്കുന്നത്.
https://www.facebook.com/Malayalivartha