സര്‍ക്കാരിന് അഹങ്കാരമല്ല, ആഗ്രഹമാണുള്ളതെന്ന് നിയമസഭയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലാണ്. ജനങ്ങള്‍ക്ക മേല്‍ അധിക ബാധ്യത അടിച്ചേല്‍പിക്കുന്ന ബജറ്റിനെതിരെ പ്രതിപക്ഷം സഭയില്‍ നടത്തികൊണ്ടിരിക്കുന്ന പരാക്രമങ്ങളെ ലഘൂകരിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന് അഹങ്കാരമല്ല, ആഗ്രഹമാണെന്ന പുതിയ ക്യാപ്‌സൂള്‍ ഇറക്കിയത്. എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രണ്ട് നാള്‍ കേരളം കാത്തിരുന്ന നിയമസഭ പ്രഖ്യാപനം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നടത്തി. സര്‍ക്കാര്‍ ബജറ്റില്‍ ഏര്‍പ്പെടുത്തിയ ഇന്ധന സെസില്‍ എന്തെങ്കിലും കുറവു വരുത്തുമെന്ന് പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതിപക്ഷം അടക്കം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കൂട്ടിയ ചില്ലിക്കാശ് കുറയ്ക്കില്ലെന്ന് ശക്തമായ ഭാഷയില്‍ പ്രഖ്യാപിക്കുകയും. പാവപ്പെട്ടവരെ പിഴിയാനായി സെസും, നികുതിയും കൂട്ടിയതിനെ ന്യായീകരിക്കാന്‍ഇഎംഎസിന്റെ ആദ്യ മന്ത്രിസഭയിലെ പ്രഖ്യാപനം കോട്ട് ചെയ്ത് പിണറായി സര്‍ക്കാര്‍ നവകേരള സൃഷ്ടിയ്ക്കായി മുന്നേറുകയാണെന്ന പ്രഖ്യാപനത്തോടെ സെസ് കൂട്ടല്‍ തത്വത്തില്‍ നിയമസഭയില്‍ അംഗീകാരം നേടി പോയി.
പട്ടിണികിടക്കുന്നവന്റെ ദുഖങ്ങളോ കഷ്ടപാടുകളോ അറിയേണ്ട കാര്യമില്ലെന്ന് ഒന്നുകൂടി ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ ഭാഗത്ത് പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗമായി. കേരളത്തില്‍ നിന്ന് പിരിക്കുന്ന പെട്രോളിന് കേന്ദ്രം ഇരുപത് രൂപ പിരിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിന് പ്രതിസന്ധി വരുമ്പോള്‍ ഇന്ധനവും, മദ്യവും മാത്രമാണ് സെസ്ും, നികുതിയും കൂട്ടാന്‍ മാത്രം കഴിയുകയുള്ളൂവെന്ന സത്യാവസ്ഥയും ബാലഗോപാല്‍ പ്രഖ്യാപിച്ചു. അതോടെ ഇനിയും ഇന്ധനത്തിനും, മദ്യത്തിനും വിലകൂട്ടുമെന്ന കാര്യത്തിലും സംശയമില്ല. എന്നാല്‍ സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വ്വം വിലക്കയറ്റം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാല്‍ സമരത്തില്‍ നിന്നും പിന്‍ാമറില്ലെന്ന് പ്രതിപക്ഷനേതാവും പ്രഖ്യാപിച്ചു.
സര്‍ക്കാരിന് അഹങ്കാരമല്ല, ആഗ്രഹമാണുള്ളതെന്ന് നിയമസഭയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലാണ്. ജനങ്ങള്‍ക്ക മേല്‍ അധിക ബാധ്യത അടിച്ചേല്‍പിക്കുന്ന ബജറ്റിനെതിരെ പ്രതിപക്ഷം സഭയില്‍ നടത്തികൊണ്ടിരിക്കുന്ന പരാക്രമങ്ങളെ ലഘൂകരിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന് അഹങ്കാരമല്ല, ആഗ്രഹമാണെന്ന പുതിയ ക്യാപ്‌സൂള്‍ ഇറക്കിയത്. എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രാജ്യത്ത് 64 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്കുന്നത് കേരളമാണ്. പതിനൊന്നായിരം കോടി രൂപയാണ് സര്‍ക്കാര്‍ അതിനായി ചിലവഴിക്കുന്നത്. പതിനായിരം കോടി രൂപയുണ്ടാക്കണമെങ്കില്‍ സെസ് വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ബാലഗോപാല്‍ സഭയെ അറിയിച്ചത്. എന്നാല്‍ സമ്പൂര്‍ണ്ണ വീട് നിര്‍മ്മാണത്തെ കുറിച്ച് അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇത്തിരി കടന്ന കൈയ്യായി പോയെന്ന് തോന്നുന്നു. അതായത് അടുത്ത സാമ്പത്തിക വര്‍ഷം മൂന്നു ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. മന്നു ലക്ഷം വീടുകള്‍ പൂര്‍ത്തിയായാല്‍ ലോകത്ത് മുഴുവന്‍ പേര്‍ക്കും വീടുള്ള സംസ്ഥാനമായി കേരളം മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. ലോകത്ത് തന്നെ ഒന്നാം സ്ഥാനത്തേയക്ക് പാര്‍പ്പിട പൂര്‍ത്തീകരണ ലക്ഷ്യത്തിലേയ്ക്ക് കേരളം എത്തുമെന്നത് കൂട്ട ചിരിയോടെയാണ് പ്രതിപക്ഷം വരവേറ്റത്.
വീടില്ലാതെ കഷ്ടപ്പെടുന്നവരുടെ ദയനീയ ചിത്രങ്ങള്‍ ദിനം പ്രതിയെന്നോണം മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ സകല നഷ്ടങ്ങള്‍ക്കും ഉത്തരവാദികളായി കേന്ദ്രത്തെ കുറ്റം പറയാനും ബാലഗോപാല്‍ മറന്നില്ല. കേന്ദ്രവിഹിതം വെട്ടി കുറച്ചതും ജിഎസ്ടിയില്‍ കേരളത്തെ കടക്കെണിയിലാക്കിയതും എണ്ണിപറഞ്ഞിട്ടും കോണ്‍ഗ്രസിനോടുളള കലിപ്പ് വിട്ടില്ല. കേരളം കട്ടപ്പുറത്തല്ലെന്ന് ധനമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു കൊണ്ടിരുന്നു. കേന്ദ്രത്തില്‍ പ്രണബ് മുഖര്‍ജി തുടങ്ങിവെച്ച ജിഎസ്ടി മോദി സര്‍ക്കാര്‍ തുടരുകയാണ്. കേരളത്തിന് കിട്ടേണ്ടിയിരുന്ന സെയില്‍സ് ടാക്‌സ് പോലും അവര്‍ കൊള്ളയടിക്കുകയാണ്.
കാര്‍വാങ്ങലും മുഖ്യമന്ത്രിയുടെ വീട്ടില്‍ പശുതൊഴുത്ത് കെട്ടലുമൊന്നും വലിയ ദൂര്‍ത്തല്ലെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ 42 ലക്ഷത്തിന്റെ പശുതൊഴുത്ത് എ.സിയാണോയെന്ന ചോദ്യവും ഉയര്‍ന്നു. തൊഴുത്തിന് മാത്രമല്ല മതില്‍ നിര്‍മ്മാണത്തിനും കൂടിയാണ് തുക അനുവദിച്ചതെന്ന പറഞ്ഞ് ക്ലിഫ് ഹൗസിലെ പശുതൊഴുത്തിന്റെ നാല്പത്തിരണ്ട് ലക്ഷം രൂപയെ ന്യായീകരിക്കാനും ധനമന്ത്രി മറന്നില്ല. മന്ത്രിമാര്‍ വിദേശത്ത് പോകുന്നതും ധനമന്ത്രിയുടെ കണ്ണില്‍ ധൂര്‍ത്തല്ല.
പിന്നെന്താണ് ധൂര്‍ത്തെന്ന് ചോദിക്കാന്‍ പ്രതിപക്ഷത്തിന് അവസരവും ചോദിച്ചില്ല. എങ്കിലും കേരളത്തിലെ ജനങ്ങള്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. സെസ് പിന്‍വലിക്കണമെങ്കില്‍ പെന്‍ഷന്‍ നിറുത്തലാക്കണമെന്നാണ് ബാലഗോപാല്‍ പറയുന്നത്. ക്ഷേമപെന്‍ഷന്‍ നിറുത്തലാക്കിയ ക്രൂരത പ്രതിപക്ഷത്തിന്റെ തലയില്‍ വെച്ചു കെട്ടാന്‍ അദ്ദേഹം പരമാവധി ശ്രമിക്കുകയും ചെയ്തു.
നിയമസഭയിലെ 27 ബജറ്റ് ചര്‍ച്ചകളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇത്രയും പരിതാപകരമായ ബജറ്റ് ഇതുവരെ കണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്ലാ മേഖലയെയും ബജറ്റില്‍ കടന്നാക്രമിച്ചിരിക്കുകയാണ്. ഓരോ മേഖലയിലും ഉണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചിട്ടില്ല. ദിശാബോധമില്ലാത്ത ബജറ്റ് ആണ് ധനമന്ത്രി നിയമസഭയില്‍ അവതിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മദ്യത്തിന് നിലവില്‍ ചുമത്തിയിട്ടുള്ളത് 251 ശതമാനം നികുതിയാണ്. മദ്യത്തിന്റെ നികുതി കൂട്ടിയാല്‍ ഉപയോഗം കുറയുമെന്ന് പറയുന്നത് തെറ്റാണ്. ഇതുവരെ സംസ്ഥാനത്ത് ഉപയോഗം കുറഞ്ഞിട്ടില്ല. മദ്യ നികുതി കൂടിയാല്‍ മദ്യപാനി വീട്ടില്‍ കൊടുക്കുന്ന പണത്തില്‍ കുറവ് വരുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കൂടാതെ, മദ്യത്തിന് വലിയ വില ഈടാക്കിയാല്‍ കുറഞ്ഞ വിലക്ക് ലഭിക്കുന്ന മയക്കുമരുന്നലേക്ക് ആളുകള്‍ പോകും. ഒരു വശത്ത ലഹരി വിരുദ്ധ കാമ്പയിന്‍ നടത്തുകയും മറ്റൊരു വശത്ത് ലഹരിയിലേക്ക് ആളുകളെ ക്ഷണിക്കുകയും ചെയ്യുന്ന നയമാണിത്.നഷ്ടപരിഹാരം ലഭിക്കുന്ന സമയത്ത് കേരളം നികുതിഘടന ക്രമീകരിച്ചില്ല. നികുതി പിരിവില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതൊന്നും സര്‍ക്കാര്‍ പരിശോധിക്കുന്നില്ല. സംസ്ഥാനത്ത് ബാറുകളുടെ എണ്ണം കൂടിയിട്ടും നികുതി കൂടിയില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഒരു സാധാരണ വീട്ടിലുണ്ടായിരുന്ന ചെലവിനെ ഈ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വിലക്കയറ്റം കാരണം 3500 മുതല്‍ 4000 രൂപ വരെ ബാധ്യത ഉണ്ടാക്കിയിട്ടുണ്ട്. ഇന്ധന വില കൂട്ടുമ്പോള്‍ ഓര്‍ഗാനിക് ആയിട്ടും കൃത്രിമമായിട്ടും വിലക്കയറ്റം ഉണ്ടാകും. ഇക്കാര്യം ധനമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കിഫ്ബി വെള്ളാനയാണെന്നും സംസ്ഥാനത്തിന് കിഫ്ബി അധിക ബാധ്യതയാണെന്നും സതീശന്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha