കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദശിച്ചിരിക്കുകയാണ്. ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. അതേസമയം ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും മാനേജ്മെന്റ് പറഞ്ഞു.

കൃത്യസമയത്ത ജോലിക്ക് ഹാജരകണം. ജോലിയില്‍ നിന്ന് ഇടയ്ക്ക ഇറങ്ങി പോകാനാവില്ല. യൂണിഫോം നിര്‍ബന്ധം തുടങ്ങി നിയന്ത്രണങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക്. അവരുടെ പ്രഭാതങ്ങള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും ഒക്കെ ബസിനുള്ളില്‍ തന്നെയാണ്. യാത്രക്കാരുടെ ആട്ടും തുപ്പും ഉപദ്രവങ്ങളും ഒരുവശത്ത് മാനേജ്‌മെന്റിന്റെ പീഡനങ്ങളും ശിക്ഷാവിധികളും മറുവശത്ത് എല്ലാം കൊണ്ടും പൊറുതി മുട്ടി തൊഴിലെടുക്കുന്ന കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം മാത്രം സമയത്തിന് കിട്ടില്ല. എന്നാലോ ഏത് അടിയന്തിര ഘട്ടത്തിലായാലും ഉത്സവ സീസണായാലും കെ എസ് ആര്‍ ടി സി പൊതു സേവന സര്‍വ്വീസായി മുന്നിലുണ്ടാകുകയും വേണം.
ഏറ്റവും ഒടുവിലായി സര്‍ക്കാര്‍ പരാജയപ്പെട്ടിടത്ത് ഹൈക്കോടതി തൊഴിലാളികള്‍ക്ക് വേണ്ടി സംസാരിച്ചു തുടങ്ങിയെന്നതാണ് ഏറെ ശ്രദ്ധേയം.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദശിച്ചിരിക്കുകയാണ്. ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. അതേസമയം ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും മാനേജ്മെന്റ് പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ മറ്റു വഴി തേടിക്കൊള്ളുമെന്നായിരുന്നു കോടതിയുടെ മറുപടി. അപ്പോഴും കോടതിയില്‍ ജീവനക്കാരുടെ കാര്യം ഓര്‍മ്മിപ്പിച്ചില്ലെന്നതും വിചിത്രമാണ്.
പത്താം തീയതിയായിട്ടും കെഎസ്ആര്‍ടിസിയില്‍ ഇതുവരെ ശമ്പളം നല്‍കിയില്ല. അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ബജറ്റ് മാസത്തില്‍ ധനവകുപ്പ് അനുവദിച്ചത് 30 കോടി മാത്രമാണ്. എന്നാല്‍ ജീവനക്കാരുടെ ശമ്പളത്തിനുള്ള ധനസഹായം അടുത്ത ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കുമെന്നു യൂണിയന്‍ നേതാക്കളെയും കോര്‍പറേഷനെയും സര്‍ക്കാര്‍ അറിയിച്ചതായി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ഓണക്കാലത്തെ ശമ്പളത്തിന് സഹായം നല്‍കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ഡിസംബറില്‍ ഇതാവര്‍ത്തിച്ചു. സ്വന്തം ചെലവിനുള്ള വരുമാന സ്രോതസ്സ് കോര്‍പറേഷന്‍ കണ്ടെത്തണമെന്നും അറിയിച്ചിട്ടുണ്ട്. 2022 ജൂലൈ മുതല്‍ സര്‍ക്കാര്‍ 50 കോടി രൂപ സഹായം നല്‍കുന്നുണ്ട്.
ശമ്പള വിതരണത്തിനു പദ്ധതി വേണമെന്ന് ആവശ്യപ്പെട്ട് ആര്‍.ബാജി തുടങ്ങിയ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണു ഡപ്യൂട്ടി ലോ ഓഫിസര്‍ പി.എന്‍.ഹേനയുടെ സത്യവാങ്മൂലം. വസ്തുതകള്‍ അറിയാതെയാണു ഹര്‍ജിക്കാര്‍ ഈയാവശ്യം ഉന്നയിക്കുന്നതെന്നു കോര്‍പറേഷന്‍ വിശദീകരിച്ചു. ദിവസവരുമാനം 8 കോടിയായി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതു സാധ്യമായാല്‍ മാസത്തിന്റെ ആദ്യവാരം തന്നെ ശമ്പളം നല്‍കാനാവും. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും കോര്‍പറേഷനു വായ്പ നല്‍കുന്നില്ല. വരുമാനം കണ്ടെത്തുക എന്നതു ജീവനക്കാരുടെയും കോര്‍പറേഷന്റെയും ഉത്തരവാദിത്തമാണ്.
സിംഗിള്‍ ഡ്യൂട്ടി പാറ്റേണ്‍ നടപ്പാക്കിയാല്‍ പ്രതിമാസം 20-25 കോടി രൂപ അധികവരുമാനമുണ്ടാകും. ഡ്യൂട്ടി പാറ്റേണ്‍ സംസ്ഥാനമെങ്ങും നടപ്പാക്കാന്‍ 6 മാസം വേണ്ടി വരും. ഇതിനു ജീവനക്കാരുടെ സഹകരണം ആവശ്യമാണ്. ഡ്യൂട്ടി പാറ്റേണ്‍ നടപ്പാക്കാന്‍ യൂണിയനുകള്‍ സര്‍ക്കാരിനു മുന്നില്‍ സമ്മതിച്ചെങ്കിലും അതു കോടതിയില്‍ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായി. കോടതി സ്റ്റേ നിരാകരിച്ചതോടെയാണു നടപ്പാക്കി തുടങ്ങിയത്.
5421 ബസുകള്‍ ഉണ്ടെങ്കിലും തെറ്റായ ഡ്യൂട്ടി പാറ്റേണ്‍ നിമിത്തം 4400 ബസുകള്‍ മാത്രമാണു സര്‍വീസ് നടത്തുന്നത്. 25,000 ജീവനക്കാരില്‍ അനുമതിയില്ലാതെ ജോലിക്കു ഹാജരാകാത്ത 1200 പേരുണ്ട്. പരിഷ്‌കരണ നടപടികളില്‍ പലതിനോടും യൂണിയനുകള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യമുണ്ടെന്നും അറിയിച്ചു. എന്നാല്‍ കെ എസ് ആര്‍ ടി സിയിക്ക് സര്‍ക്കാര്‍ സഹായം നല്കാനാവില്ലെന്ന ധനമന്ത്രി വ്യക്തമാക്കിയിരുന്നു. നഷ്ടത്തിലായി കെഎസ് ആര്‍ടിസിയെ കരകയറ്റി കൊണ്ടു വരാന്‍ സര്‍ക്കാര്‍ പാക്കേജ് മാനേജ്‌മെന്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തന്നെ സാമ്പത്തിക കടത്തില്‍ നടുവൊടിഞ്ഞ് കിടക്കുമ്പോള്‍ കെ എസ് ആര്‍ ടി സി യെ എങ്ങനെ ഏറ്റെടുക്കും. എന്നാല്‍ കമ്പനിയാക്കി മാറ്റാമെന്നു കരുതിയപ്പോഴൊക്കെ യൂണിയനുകള്‍ എതിര്‍ത്തു. യൂണിയനുകള്‍ക്ക് വേണ്ടി സര്‍ക്കാരും നിലകൊണ്ടതോടെ കമ്പനിയാക്കല്‍ നടപടികള്‍ എങ്ങുമെത്താതെ പോയി. ഇപ്പോഴിതാ ശമ്പളമില്ലാതെ പണിയെടുപ്പിക്കുന്ന വകുപ്പായി ഗതാഗത വകുപ്പ് മാറിയിരിക്കുന്നു.
സര്‍ക്കാര്‍ സഹായമില്ലാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവില്ലെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് നേരത്തെ നിലപാടറിയിച്ചിരുന്നു.സഹായത്തിനായി സര്‍ക്കാരുമായി പലതവണ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെഎസ്ആര്‍ടിസി മാനേജ്മെന്റ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നേരത്തെയും പലതവണ ശമ്പളം നല്കാത്തതില്‍ കോടതി കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഓരോ മാസവും ശമ്പളം വാങ്ങാന്‍ ജീവനക്കാര്‍ കോടതി കയറിയിറങ്ങേണ്ടുന്ന അവസ്ഥയാണെങ്കില്‍ എംഡിയ്‌ക്കെതിരെ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്നും കോടതി നേരത്തെ മുന്നറിയിപ്പ് നല്കയിരുന്നു.
മാനേജ്‌മെന്റിന്റെ പരിഷ്‌കരണ നടപടികളുമായി സഹകരിക്കാത്ത തൊഴിലാളി യൂണിയനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് വളച്ചൊടിച്ചെടുത്തത്. സിംഗിള്‍ ഡ്യൂട്ടി അടക്കം കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാര നടപടികളുമായി സഹകരിച്ചാല്‍ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം ഇതായിരുന്നു മുഖ്യമന്ത്രി തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ്. പിന്നാലെ നടന്ന ചര്‍ച്ചയില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിഷ്‌കരണ നടപടികളോട് യൂണിയന്‍ നേതാക്കള്‍ സഹകരിച്ചു. പിന്നാലെ ഓണം വരെയുള്ള കുടിശിക തീര്‍ത്തതടക്കം രണ്ടുമാസം അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം മാനേജ്‌മെന്റ് നല്‍കി.എന്നാല്‍ പിന്നീട് വന്ന മാസങ്ങളില്‍ സ്ഥിതി സങ്കടത്തിലായി.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പാറശ്ശാലയിലെ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ച ഫലം കാണാത്ത വന്നു.് . കൂടുതല്‍ ദൂരം ഓടി വരുമാനം കൂട്ടിയെന്ന് അവകാശപ്പെടുമ്പോഴും ശരാശരി കിലോമീറ്റര്‍ വരുമാനം 62 രൂപ ഉണ്ടായിരുന്നത് 51 ആയി താഴ്ന്നു. ഏഴുതവണ മാറ്റിയെഴുതിയിട്ടും ഡ്യൂട്ടി ഷെഡ്യൂളിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല. ജീവനക്കാര്‍ക്ക് എതിരെ അച്ചടക്ക നടപടിയെടുത്തതും യാത്രക്കാരുടെ പരാതികളും പരിഹരിച്ച് മാനേജ്‌മെന്റ് സിംഗിള്‍ ഡ്യൂട്ടിയുമായി മുന്നോട്ട് പോയി. ഇത്തവണ ശബരിമല സീസണില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനം ലഭിച്ചിരുന്നു. ശബരിമല സീസണ്‍ കഴിഞ്ഞതോടെ സിംഗിള്‍ ഡ്യൂട്ടി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
ക്രിസ്മസ് അവധിക്കാലത്ത് റെക്കോര്‍ഡ് കളക്ഷനാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. 12 ദിവസംകൊണ്ട് 90.41 കോടി വരുമാനമാണ് നേടിയത്. ഡിസംബര്‍മാസ വരുമാനം 222.32 കോടിയെന്ന സര്‍വകാല റെക്കോഡിലുമെത്തി. ചരിത്രത്തില്‍ ഇതുവരെ കെഎസ്ആര്‍ടിസി 200 കോടി തികച്ചിട്ടില്ല. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സ്വിഫ്റ്റ് സര്‍വീസും നേട്ടമായി. സിറ്റി സര്‍വ്വീസുകള്‍ ഉള്‍പ്പടെയുള്ള സര്‍വ്വീസുകളും കളക്ഷന്‍ഉള്ള റൂട്ടുകളിലേയ്ക്ക കൂടുതല്‍ ബസുകള്‍ അയച്ചും സര്‍വ്വീസ് വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
എന്നാല്‍ മാനേജ്‌മെന്റിന്റെ തലയില്‍ നില്ക്കുന്ന 1700 കോടിയുടെ ബാധ്യത സ്ഥാപനത്തെ മുന്നോട്ട് പോകാന്‍ കഴിയാത്തത്ര പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ശമ്പളത്തേക്കാള്‍ പെന്‍ഷന്‍ കൊടുക്കേണ്ടി വരുന്നത് കെ എസ് ആര്‍ ടി സിയ്ക്ക് അധിക ബാധ്യതയാണ്. ഇപ്പോള്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലായതോടെ എല്ലാ ജീവനക്കാരും ആഴ്ചയില്‍ ആറു ദിവസം ജോലിയ്‌ക്കെത്തണം. ഡബിള്‍ ഡ്യൂട്ടി ഉണ്ടായിരുന്ന സമയത്ത് മൂന്ന് ദിവസം ജോലിയ്ക്ക് പോയിട്ട് മറ്റഅ ദിവസങ്ങളില്‍ അറിയാവുന്ന തൊഴിലോ, ട്യൂഷന്‍ പോലുള്ള മറ്റ് മേഖലകളില്‍ നിന്നുമുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഇപ്പോള്‍ പുറത്തെ തൊഴില്‍ സിംഗിള്‍ ഡ്യൂട്ടിയിലൂടെ അവര്‍ക്ക് നഷ്ടമാവുകയും ചെയ്തു. പട്ടിണിക്ക് സമാനമായ ജീവിതം നയിക്കുന്ന ജീവനക്കാരെ കേരള സര്‍ക്കാരും പിണറായി വിജയനും പൂര്‍ണ്ണായി തഴഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha