സര്‍വകലാശാലയുടെ മുഖ്യ അക്കാഡമിക്, എക്‌സിക്യുട്ടീവ് ഓഫീസറായ വി.സിക്ക് രജിസ്ട്രാര്‍ അടക്കം ഏത് ജീവനക്കാര്‍ക്കുമെതിരേ ശിക്ഷാനടപടിയെടുക്കാന്‍ അധികാരമുണ്ട്. സര്‍വകലാശാലാ നിയമത്തിന് വിരുദ്ധമായി സിന്‍ഡിക്കേറ്റും ബോര്‍ഡ് ഒഫ് ഗവേണന്‍സും കൈക്കൊള്ളുന്ന തീരുമാനങ്ങളൊന്നും നടപ്പാക്കേണ്ടതില്ല.

സിന്‍ഡിക്കേറ്റെന്നാല്‍ ചാന്‍സിലര്‍ക്കും മേലേ അല്ലെന്നും , സര്‍വ്വകലാശാലകള്‍ ഭരിക്കാനും നടത്തി കൊണ്ട് പോകാനും ചാന്‍സിലര്‍ക്ക് അറിയാമെന്നും മറ്റാരും പഠിപ്പിക്കാന്‍ വരേണ്ടന്നുമുള്ള മുന്നറിയിപ്പാണ് ഗവര്‍ണര്‍ നല്കിയിരിക്കുന്നത്. സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സിസ തോമസിന് നല്കിയ കത്തിലാണ് ഗവര്‍ണര്‍ തന്റെ നയം ശക്തമായ ഭാഷയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.സാങ്കേതിക സര്‍വകലാശാലയില്‍ ഭരണ സ്തംഭനമെന്ന സിന്‍ഡിക്കേറ്റംഗങ്ങളുടെ വാദം തള്ളിയ ഗവര്‍ണര്‍, വൈസ്ചാന്‍സലര്‍ പ്രൊഫ. സിസാ തോമസിന് പൂര്‍ണ പിന്തുണ അറിയിച്ച് കത്ത് നല്‍കിയതിലൂടെ രാഷ്ട്രീയ വിരട്ടലുകള്‍ ഇനി വിലപ്പോവില്ലെന്ന സന്ദേശമാണ് ഗവര്‍ണര്‍ നല്കിയിരിക്കുന്നത്.
സര്‍വകലാശാലയുടെ മുഖ്യ അക്കാഡമിക്, എക്‌സിക്യുട്ടീവ് ഓഫീസറായ വി.സിക്ക് രജിസ്ട്രാര്‍ അടക്കം ഏത് ജീവനക്കാര്‍ക്കുമെതിരേ ശിക്ഷാനടപടിയെടുക്കാന്‍ അധികാരമുണ്ട്. സര്‍വകലാശാലാ നിയമത്തിന് വിരുദ്ധമായി സിന്‍ഡിക്കേറ്റും ബോര്‍ഡ് ഒഫ് ഗവേണന്‍സും കൈക്കൊള്ളുന്ന തീരുമാനങ്ങളൊന്നും നടപ്പാക്കേണ്ടതില്ല. ഇവ ചാന്‍സലറുടെ പരിഗണനയ്ക്ക് വിടുന്നത് വി.സിുെട വിവേചനാധികാരമാണെന്നും ഗവര്‍ണര്‍ വി.സിയെ അറിയിച്ചു. സിന്‍ഡിക്കേറ്റെന്ന ഉമ്മാക്കി കാട്ടി ഭയപ്പെടത്തേണ്ടെന്ന സന്ദേശമാണ് ഗവര്‍ണര്‍ നല്കിയിരിക്കുന്നത്.
സാങ്കേതിക സര്‍വകലാശാലയിലെ 'പിന്‍വാതില്‍ നിയമനമേള' ഗവര്‍ണര്‍ റദ്ദാക്കിയതിനു പിന്നാലെ, വൈസ്ചാന്‍സലര്‍ പ്രൊഫ.സിസാ തോമസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിരുന്നു.10 ജീവനക്കാരെ മാറ്റിനിയമിച്ച ഉത്തരവ് മരവിപ്പിക്കാന്‍ ബോര്‍ഡ് ഒഫ് ഗവേണന്‍സ് തീരുമാനിക്കുകയും ചെയ്തിരുന്നു. വി.സിയെ നിരീക്ഷിക്കാന്‍ ഉപ സമിതിയെ നിയോഗിച്ചത് നിയമവിരുദ്ധമാണെന്നും, ജീവനക്കാരെ മാറ്റി നിയമിക്കാന്‍ വി.സിക്ക് അധികാരമുണ്ടെന്നും മരവിപ്പിക്കാനുള്ള നിര്‍ദ്ദേശം നിയമ വിരുദ്ധമായതിനാല്‍ അംഗീകരിക്കേണ്ടെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. വി.സിയുടെ വിയോജിപ്പ് സഹിതം റിപ്പോര്‍ട്ട് നല്‍കിയാല്‍ തുടര്‍നടപടികളെടുക്കാമെന്നും ഉറപ്പു നല്‍കി.
ഗവര്‍ണറും വൈസ്ചാന്‍സലറും തമ്മിലുള്ള എല്ലാ ആശയവിനിമയങ്ങളും സിന്‍ഡിക്കേറ്റില്‍ വയ്ക്കണമെന്നും ,സിന്‍ഡിക്കേറ്റിന്റെ അനുമതിയോടെയേ ചാന്‍സലറുമായി വി.സി ആശയവിനിമയം നടത്താവൂ എന്നും സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശിച്ചതും വി.സി തള്ളിയിരുന്നു.. ഇതും ചാന്‍സലര്‍ അംഗീകരിച്ചിട്ടുണ്ട്.കഴിഞ്ഞ മേയ് മുതല്‍ ഒഴിഞ്ഞുകിടക്കുന്ന ഫിനാന്‍സ് ഓഫീസറുടെ ചുമതല വഹിക്കുന്ന രജിസ്ട്രാര്‍, സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ഫയലുകള്‍ വി.സി അംഗീകരിക്കണമെന്ന ചട്ടം പാലിക്കുന്നില്ല. ഒഴിവുള്ള തസ്തികയില്‍ നിയമനത്തിന് വി.സിക്ക് നടപടിയെടുക്കാം. വി.സിയുടെ അനുമതിയില്ലാതെ നിയമനത്തിന് വിജ്ഞാപനമിറക്കുകയും ചോദ്യപേപ്പര്‍ വിഭാഗത്തില്‍ പി.എസ്.സി നിയമനം ലഭിച്ച അസിസ്റ്റന്റുമാരെ നിയോഗിക്കാനുള്ള ഉത്തരവ് പാലിക്കാതിരിക്കുകയും ചെയ്ത രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാന്‍ വിസി സിസ തോമസിന് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്കി.
സര്‍വ്വകലാശാല വിസി നിയമന വിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് അവസാനിക്കുന്നില്ലെന്ന സൂചനകളാണ് ഗവര്‍ണര്‍ നല്കുന്നത്. ഗവര്‍ണര്‍ക്ക് പിന്നാലെയും മുന്നിലുമായി സര്‍ക്കാര്‍ കോടതികളായ കോടതികളെല്ലാം പാര്‍ട്ടി വൈസ് ചാന്‍സിലര്‍മാര്‍ക്കുവേണ്ടി കയറിയിറങ്ങുകയാണ്. എന്നാല്‍ ഗവര്‍ണറാകട്ടെ യുജിസി ചട്ടങ്ങള്‍ മുറുകെ പിടിച്ച് മുന്നേറാനാണ് താല്പര്യം കാണിക്കുന്നത്.മുന്‍ വൈസ് ചാന്‍സലര്‍ ഡോ രാജശ്രീ എംഎസ്സിന്റെ നിയമനം റദ്ദാക്കിയ വിധിയില്‍ വ്യക്തത തേടി ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതും സര്‍ക്കാരിന് കനത്ത അടിയായി മാറയിരിക്കുകയാണ്. ഗവര്‍ണര്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി സുപ്രീം കോടതിയില്‍ ഹാജരായേക്കുമെന്ന് ഉന്നത വൃത്തങ്ങള്‍് വ്യക്തമാക്കി.വിസി നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ എം ആര്‍ ഷാ,സി. ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ പുതിയ നീക്കം.
സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ തുടര്‍നടപടികളെ സംബന്ധിച്ച് വിശദീകരിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ച് പുതിയ വിസി നിയമനവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നിലപാട്. ഇത് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് വിസി നിയമനം റദ്ദാക്കിയ വിധിയില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളില്‍ വ്യക്തത തേടി ഗവര്‍ണര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുന്നത്.
വ്യക്തത തേടിയുള്ള ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി ഗവര്‍ണറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറ്റോര്‍ണി ജനറലുമായി ചര്‍ച്ച നടന്നതായി ഉന്നത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതിയോടെ അറ്റോര്‍ണി ജനറല്‍ ഗവര്‍ണര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകും. സിപിഎം പ്രര്‍ത്തകരുടെ പീഡനം കാരണം ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പരാതിയുമായാണ് കെടിയു സര്‍വ്വകലാശാല വിസി സിസ തോമസ് ഗവര്‍ണറെ സമീപിച്ചത്. എന്നാല്‍ സര്‍വ്വകലാശാലയില്‍ വിസിയ്ക്ക് മൂക്കുകയറിടുന്ന സിന്‍ഡിക്കേറ്റ് എന്നത് പൂര്‍ണ്ണമായും രാഷ്ട്രീയമാണ്. എന്നാല്‍ ഗവര്‍ണറുടെ നിലപാടുകള്‍ വ്യത്യസ്തമാണ്.
രാഷ്ട്രീയ അതിപ്രസരം കാരണം ചുമതലകള്‍ നിര്‍വഹിക്കാനാവുന്നില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ പ്രൊഫ.സിസ തോമസ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി നല്കിയത്.വൈസ് ചാന്‍സലറുടെ കസേരയില്‍ താളത്തിന് തുള്ളുന്ന പാവയെയാണ് രാഷ്ട്രീയക്കാര്‍ക്ക് ആവശ്യം. അങ്ങനെയൊരു ആളെ കിട്ടാത്തതിന്റെ അരിശം തന്നോട് തീര്‍ക്കുകയാണ്.സിന്‍ഡിക്കേറ്റും ബോര്‍ഡ് ഒഫ് ഗവേണന്‍സും തന്റെ കൈകള്‍ കെട്ടിയിടാന്‍ ശ്രമിക്കുകയാണ്. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നത് തടയുകയാണ് ഈ സമിതികളുടെ ലക്ഷ്യം മെന്നും ഗവര്‍ണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഉപസമിതിയെ നിയോഗിച്ച സിന്‍ഡിക്കേറ്റ് നടപടി സര്‍വകലാശാലാ നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവേണന്‍സും വിസിയെ കസേരയിലുരുത്തി ഭരണം നടത്താനാണ് ശ്രമിക്കുന്നത്. സാമ്പത്തിക ബാധ്യത വരുന്ന വിഷയങ്ങള്‍, നയപരമായ തീരുമാനങ്ങളെടുക്കേണ്ട വിഷയങ്ങള്‍ പോലും വിസിയായ തന്നെ അറിയിക്കാറില്ലെന്ന് സിസ തോമസ് പറയുന്നു. എന്നു മാത്രമല്ല, വിസിയുടെ അനുമതി വാങ്ങേണ്ട വിഷയങ്ങളില്‍ പോലും രജിസ്ട്രാര്‍ അനുമതി നല്കി നടപ്പിലാക്കുന്നു. സിപിഎം ന്റെ ഭീഷണിയും ഗുണ്ടായിസവും കാരണം സര്‍വ്വകലാശാല പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്. അതിനു പുറമേ പിന്‍വാതില്‍ നിയമനത്തിനായി കാലാകാലങ്ങളില്‍ എത്തിക്കുന്ന ലിസ്റ്റുകള്‍ വിസി അംഗീകരിച്ചു നല്കാത്തതിന്റെ ഭീഷണിയും തുടരുന്നുണ്ട്.
നൂറ് ഒഴിവുകളിലേയ്ക്ക് നിയമിക്കാനായി തയ്യാറാക്കിയ ലിസ്റ്റുകള്‍ അംഗീകരിക്കാതെ വിസി ഗവര്‍ണര്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍
ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യാനും എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി യോഗ്യരായവരെ നിയമിക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടതോടെ സിന്‍ഡിക്കേറ്റില്‍ വിസിക്കെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്. വൈസ്ചാന്‍സലറുടെ അനുമതിയില്ലാതെ വിജ്ഞാപനമിറക്കിയ രജിസ്ട്രാര്‍ ഡോ.എ.പ്രവീണിനെതിരെ നടപടിയെടുക്കാന്‍ വി.സി ,പ്രൊഫ സിസാ തോമസിനോട് അന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സിസ തോമസിന്റെ പരാതിയില്‍ കരുതലോടെയാണ് ഗവര്‍ണര്‍ മറുപടി നല്കിയിരിക്കുന്നത്. സിന്‍ഡിക്കേറ്റിനോ മറ്റധികാര ശക്തികളോ സര്‍വ്വകലാശാല ദൈനംദിന കാര്യങ്ങളില്‍ ഇടപെടെണ്ടെന്ന സന്ദേശമാണ് ഗവര്‍ണര്‍ നല്കിയിരിക്കുന്നതെന്ന് വ്യക്തമാണ്.
https://www.facebook.com/Malayalivartha