അഞ്ച് ലക്ഷം മുതല്‍ കോടി വരെ നിക്ഷേപിച്ചവര്‍ കൂട്ടത്തിലുണ്ട്. എന്നാല്‍ ഇത്രയും വിവാദമുണ്ടായിട്ടും നിക്ഷേപകരാരും തങ്ങളുടെ നിക്ഷേപത്തെ കുറിച്ച് പുറത്ത് പറഞ്ഞിട്ടില്ല. മാധ്യമങ്ങല്‍ അത്തരത്തിലൊര് അന്വേഷണവും നടത്തിയിട്ടില്ല. എന്നാല്‍ അവിടെയാണ് അഴിമതി നടന്നിരിക്കുന്നതെന്ന കാര്യമാണ് ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ ഉയര്‍ത്തുന്നത്.

സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായി ഇ.പി.ജയരാജനും കുടുംബത്തിന് എതിരെ ഉയര്‍ന്ന റിസോര്‍ട്ട് വിവാദവും അനധികൃത സ്വത്തും സംബന്ധിച്ച വിഷയത്തില്‍ ഇപി കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റിയ്ക്ക് മുന്‍പിന്‍ തന്റെ വിശദീകരണം നല്കി. വിശദീകരണത്തിലുടനീളം ഇപി പാര്‍ട്ടി തന്നെ തഴയുകയും ഒറ്റപ്പെടുത്തുകയും ചെയ്തതിന്റെ വേവലാതികളാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജനാണ് ഇപിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. ആരോപണം പുറത്തു വന്ന സമയത്ത് മാധ്യമങ്ങളും പ്രതിപക്ഷവും വളഞ്ഞിട്ടാക്രമിച്ച സമയത്ത് പാര്‍ട്ടി വേണ്ടത്ര സംരക്ഷണം നല്കിയില്ലെന്ന പരാതി സങ്കടത്തോടെയാണ് ഇപി കമ്മിറ്റിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
നേരത്തെ പാര്‍ട്ടിയുടെ പലവേദികളിലും ഉന്നയിച്ച റിസോര്‍ട്ട് വിവാദം എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി വന്നതിന് ശേഷം വീണ്ടും പി.ജയരാജന്‍ ഉയര്‍ത്തിയതിന് പിന്നില്‍ സിപിഎം ന്റെ കണ്ണൂര്‍ ലോബിക്കിടയില്‍ പുകയുന്ന ശക്തമായ വൈരാഗ്യമാണെന്ന വിലയിരുത്തപ്പെടുന്നു. പി.ജെ ആര്‍മിയെന്ന ദുഷ്‌പേരുണ്ടാക്കി പി.ജയരാജനെ പരമാവധി അധികാര സ്ഥാനങ്ങളില്‍ നിന്ന് അകറ്റി നിറുത്താനായി ഇപിയും കോടിയേരിയുമടങ്ങുന്ന സംഘം ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂരിലെ ജനങ്ങളുടെ മനസില്‍ പി.ജയരാജനുള്ള സ്വാധീനം മനസിലാക്കി നടപടികളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. എന്നാല്‍ കോടിയേരിയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിക്ക് മറ്റൊരു അധികാര കേന്ദ്രം വന്നപ്പോള്‍ കണ്ണൂര്‍ ലോബി ഉണര്‍ന്ന പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമാണ് ഇത്തരം ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കിയതെന്ന പറയപ്പെടുന്നു.
റിസോര്‍ട്ട് വിവാദം തല്കാലം കെട്ടടങ്ങിയെങ്കിലും കണ്ണൂര്‍ ലോബി കടുത്ത അമര്‍ഷത്തില്‍ മുന്നേറുകയാണ്. കത്തി തുടങ്ങിയാല്‍ മറ്റേ അറ്റം വരെ കത്തുന്ന തരത്തിലുള്ള വിഷയങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.
റിസോര്‍ട്ടിന്റെ പേരില്‍ കടുത്ത വിവാദങ്ങള്‍ നിലനില്ക്കുമ്പോഴും ഒരു സംശയം മാത്രം ബാക്കി. ഇപിയുടെ ഭാര്യയും മകനും ഒഴികെ ഈ റിസോര്‍ട്ടില്‍ നിക്ഷേപിച്ചിരുക്കുന്നത് ആരെക്കെയെന്ന് അന്വേഷിക്കാന്‍ പാര്‍ട്ടി തയ്യാറകണമെന്ന ആവശ്യമാണ് കണ്ണൂര്‍ ജില്ല കമ്മിറ്റി ഉന്നയിച്ചിരിക്കുന്നത്. ഒരു രൂപ പോലും വരുമാനം ഉണ്ടാകില്ലെന്നറിഞ്ഞിട്ടും ഇപിയുടെ ആവശ്യപ്രകാരം പണം നിക്ഷേപിച്ചവരുടെ ലിസ്റ്റു കൂടി സിപിഎം പുറത്തു വിടണമെന്ന ആവശ്യവും ഉയരുകയാമ്.. ഇപി വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് റിസോര്‍ട്ടിനായി വലിയ തോതില്‍ പണമൊഴുകിയത്. എന്നാല്‍ പണം നിക്ഷേപിച്ചവരാരും അതിന്റെ നിക്ഷേപക സര്‍ട്ടിഫിക്കറ്റ് പോലും വാങ്ങിയിട്ടില്ലെന്നാണറിവ്. ഇപിയ്ക്കായി നിക്ഷേപിച്ചു എന്നുള്ളതാണ് അറിയാന്‍ കഴിയുന്നത്.
അഞ്ച് ലക്ഷം മുതല്‍ കോടി വരെ നിക്ഷേപിച്ചവര്‍ കൂട്ടത്തിലുണ്ട്. എന്നാല്‍ ഇത്രയും വിവാദമുണ്ടായിട്ടും നിക്ഷേപകരാരും തങ്ങളുടെ നിക്ഷേപത്തെ കുറിച്ച് പുറത്ത് പറഞ്ഞിട്ടില്ല. മാധ്യമങ്ങല്‍ അത്തരത്തിലൊര് അന്വേഷണവും നടത്തിയിട്ടില്ല. എന്നാല്‍ അവിടെയാണ് അഴിമതി നടന്നിരിക്കുന്നതെന്ന കാര്യമാണ് ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ ഉയര്‍ത്തുന്നത്. വ്യവസായ വകുപ്പ് മന്ത്രിയുടെ മകനും ഭാര്യയും നേതൃത്വം നല്കുന്ന വ്യവസായ സംരംഭത്തിലേയ്ക്ക് കേരളത്തില്‍ നിന്നും വിദേശത്തുനിന്നും നിക്ഷേപകര്‍ എത്തിയെങ്കില്‍ സ്വാഭാവികമായും അതിനെ കുറിച്ച് അന്വേഷിക്കാനാണ് സിപിഎം ആദ്യം തയ്യാറാകേണ്ടത്. എന്നാല്‍ ഇപിയുടെ കുടുംബത്തിന്റെ നിക്ഷേപത്തിന് പണം എവിടെ നിന്നെന്ന പുകമറ സൃഷ്ടിച്ച് അഴിമതിയുടെ ആഴം ഇല്ലാതാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തിരിക്കുന്നത്. ജയരാജന്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നപ്പോഴും അതിന് ശേഷവും എ കെ ജി സെന്ററിലിരുന്ന് സഹായങ്ങള്‍ ചെയ്തു കൊടുത്ത വ്യവസായികളുടെ വിവരങ്ങള്‍ പുറത്തു വന്നാല്‍ റിസോര്‍ട്ടിലെ നിക്ഷേപത്തെ കുറിച്ച് അറിയാന്‍ കഴിയും.
വെറും കുടുംബ നിക്ഷേപത്തിന്റെ അഴിമതിയില്‍ മുക്കി കൊന്നു കളയാവുന്നതല്ല പല സിപിഎം നേതാക്കളുടെയും ഇത്തരം നിക്ഷേപങ്ങള്‍ . അഴിമതി നടത്താന്‍ പണം വാങ്ങണമെന്നില്ല. ഇതു പോലെ തട്ടിക്കൂട്ട് കമ്പനികളും ചാരിറ്റബിള്‍ പ്രസ്ഥാനങ്ങളുമുണ്ടാക്കി സംഭാവനയും ഷെയറുമായി പിരിക്കുന്ന തുകകളും അഴിമതിയുടെ പരിധിയില്‍ വരുമെന്ന ഉറപ്പു വരുത്തേണ്ടതുണ്ട്. എന്നാല്‍ ഇവിടെ വിവാദങ്ങള്‍ സൃഷ്ടിച്ച് സംഭവങ്ങളെ കുഴപ്പിച്ച് അഴിമതിയെ വെള്‌ലപൂശി വിടുകയാണ്. എന്നാല്‍ ഇ പി ജയരാജന്‍ വിഷയത്തില്‍ കണ്ണൂര്‍ ലോബി രണ്ടും കല്പിച്ച് രംഗത്തിറങ്ങിയതിന്റെ സൂചനകളാണ് പുറത്തു വരുന്നത്.
റിസോര്‍ട്ട് വിവാദത്തിലും, വിഷയത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിലും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ കടുത്ത അതൃപ്തിയിലാണെന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാന സമിതിയില്‍ വികാരഭരിതനായാണ് ഇ.പി സംസാരിച്ചത്. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ തനിക്കെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരമാണ്, സംസ്ഥാന സമിതിയില്‍ ഇ.പി.ജയരാജന്‍, സംസ്ഥാന സമിതി അംഗം പി.ജയരാജന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കിയത്. കണ്ണൂര്‍ ആന്തൂരിലെ റിസോര്‍ട്ട് അനധികൃത സമ്പാദ്യമാണെന്ന ആരോപണത്തിന് മറുപടി പറയവേ ഇ.പി വികാരാധീനനായി. വ്യക്തിഹത്യ ചെയ്യാന്‍ ആസൂത്രിത ശ്രമമുണ്ടായെന്ന് തുറന്നടിച്ചു.
വിവാദമുണ്ടായപ്പോള്‍ പാര്‍ട്ടി നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതിയും ഇ.പി ഉന്നയിച്ചു. വേട്ടയാടല്‍ തുടര്‍ന്നാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പും നല്‍കിയെന്നാണ് വിവരം. ആക്രമണം തുടര്‍ന്നാല്‍ കടുത്ത തീരുമാനങ്ങളെടുക്കുമെന്ന നിലപാടിലാണ് അദ്ദേഹം. രൂക്ഷമായ ഭാഷയിലാണ് അടുപ്പക്കാരോട് ഇ.പി തന്റെ വികാരം പങ്കുവച്ചതെന്നറിയുന്നു.തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം പാര്‍ട്ടി അന്വേഷിക്കണമെന്ന് ഇപി സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍നിന്നുളള 2 പ്രമുഖ നേതാക്കള്‍ സംസ്ഥാന കമ്മിറ്റിയില്‍ നടത്തിയ ആരോപണ പ്രത്യാരോപണങ്ങളില്‍ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. പൊളിറ്റ്ബ്യൂറോയുടെ മാര്‍ഗനിര്‍ദേശ പ്രകാരം സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. ഇരുനേതാക്കളുടെയും നിലപാടും സെക്രട്ടേറിയറ്റിന്റെ അഭിപ്രായവും പരിശോധിച്ച് പിബി തുടര്‍നടപടി ഇവിടെത്തന്നെയെടുക്കാന്‍ നിര്‍ദേശിക്കാനാണ് സാധ്യത.
ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകന്‍ പി.കെ.ജയ്‌സനും പങ്കാളിത്തമുള്ള കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിനു പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച ഗുരുതര ആരോപണങ്ങള്‍ ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍ ഉന്നയിച്ചിരുന്നു. ആ യോഗത്തില്‍ ഇപി പങ്കെടുത്തിരുന്നില്ല. സംസ്ഥാന കമ്മിറ്റിയില്‍തന്നെ മറുപടി പറയാന്‍ കേന്ദ്രകമ്മിറ്റി അംഗമായ ഇപിയോടു സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.
വികാരവിക്ഷോഭത്തോടെ സംസാരിച്ച ഇപി ഇതു തന്നെ തേജോവധം ചെയ്യാനുള്ള ഒടുവിലത്തെ നീക്കമാണെന്ന് ആരോപിച്ചു. തന്നെമാത്രം ലക്ഷ്യമിട്ട് ആരോപണങ്ങളും വാര്‍ത്തകളും വരുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ചികിത്സാര്‍ഥം അവധിയെടുത്തു വിശ്രമിക്കുന്ന അവസരത്തില്‍ തന്റെ അസാന്നിധ്യത്തില്‍ നടന്ന സംസ്ഥാന കമ്മിറ്റിയില്‍ വ്യക്തിപരമായ ആരോപണം ഉയര്‍ന്നതു നിര്‍ഭാഗ്യകരമാണ്. കണ്ണൂരിലെ റിസോര്‍ട്ടിന്റെ കാര്യം രഹസ്യമല്ല. നേരത്തേയും ചിലര്‍ ഇതു വിവാദമാക്കാന്‍ നോക്കി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നത്. ഭാര്യയുടെ റിട്ടയര്‍മെന്റ് ആനുകൂല്യവും മകന്‍ ഗള്‍ഫില്‍ ജോലി ചെയ്തു സമ്പാദിച്ച പണവുമാണ് റിസോര്‍ട്ടില്‍ നിക്ഷേപിച്ചതെന്നും ഇപി ന്യായീകരിച്ചു. തനിക്ക് അനധികൃത സമ്പാദ്യമില്ലെന്നും പാര്‍ട്ടിക്ക് എന്തു പരിശോധനയും നടത്താമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ സന്നിഹിതനായിരുന്ന പി.ജയരാജന്‍ ഇടപെടാനോ ഖണ്ഡിക്കാനോ മുതിര്‍ന്നില്ല എന്നതു ശ്രദ്ദേയമാണ്.
സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന ആരോപണം വാര്‍ത്തയും വിവാദവും ആയപ്പോഴും സംസ്ഥാന നേതൃത്വം നിഷേധിക്കാത്തതാണ് ഇ.പിയുടെ അതൃപ്തിക്ക് മുഖ്യ കാരണം. ചികിത്സയ്ക്കായി ഏറെനാള്‍ പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്ത ഇ.പി, റിസോര്‍ട്ട് വിവാദത്തിന് പിന്നാലെയാണ് വീണ്ടും സജീവമായത്. തന്റെ ഭാര്യയും മകനും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളായുള്ള റിസോര്‍ട്ടിനെ ചുറ്റിപ്പറ്റി വിവാദം ഉയര്‍ന്നുവന്നത് യാദൃച്ഛികമല്ലെന്നാണ് ഇ.പി കരുതുന്നത്. വിഷയത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.
സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഒന്നര മാസം മുന്‍പ് പി.ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തിന് ഇന്നലെ അതേ കമ്മിറ്റിയില്‍ തന്നെ ഇ.പി.ജയരാജന്റെ തിരിച്ചടി. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം പാര്‍ട്ടി അന്വേഷിക്കണമെന്ന് ഇപി ആവശ്യപ്പെട്ടു.
കണ്ണൂരില്‍നിന്നുളള 2 പ്രമുഖ നേതാക്കള്‍ സംസ്ഥാന കമ്മിറ്റിയില്‍ നടത്തിയ ആരോപണ പ്രത്യാരോപണങ്ങളില്‍ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. പൊളിറ്റ്ബ്യൂറോയുടെ മാര്‍ഗനിര്‍ദേശ പ്രകാരം സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. ഇരുനേതാക്കളുടെയും നിലപാടും സെക്രട്ടേറിയറ്റിന്റെ അഭിപ്രായവും പരിശോധിച്ച് പിബി തുടര്‍നടപടി ഇവിടെത്തന്നെയെടുക്കാന്‍ നിര്‍ദേശിക്കാനാണ് സാധ്യത.
ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകന്‍ പി.കെ.ജയ്‌സനും പങ്കാളിത്തമുള്ള കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിനു പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച ഗുരുതര ആരോപണങ്ങള്‍ ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍ ഉന്നയിച്ചിരുന്നു. ആ യോഗത്തില്‍ ഇപി പങ്കെടുത്തിരുന്നില്ല. സംസ്ഥാന കമ്മിറ്റിയില്‍തന്നെ മറുപടി പറയാന്‍ കേന്ദ്രകമ്മിറ്റി അംഗമായ ഇപിയോടു സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിട്ടുണ്ട്..
https://www.facebook.com/Malayalivartha