കാര്യങ്ങള്‍ പോകുന്ന പോക്ക്... കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നവര്‍ക്ക് കണക്കിന് മറുപടിനല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍; കണക്കെവിടെയെന്ന ചോദ്യത്തിന് മന്ത്രി ബാലഗോപാലിന് മറുപടിയില്ല; കുഴപ്പം പ്രേമചന്ദ്രന്റേതെന്ന് ബാലഗോപാല്‍

എല്ലാ കാര്യങ്ങള്‍ക്കും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കൃത്യമായ മറുപടി നല്‍കി. കേന്ദ്ര സഹായം വെട്ടിക്കുറച്ചതു കൊണ്ടാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം സെസ് ഏര്‍പ്പെടുത്തിയതെന്ന് വാദിക്കുന്ന കേരളം ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാന്‍ 2017 മുതല്‍ അക്കൗണ്ടന്റ് ജനറല്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്സഭയില്‍ വെളിപ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിനു പ്രഹരമായി.
കേന്ദ്രം നല്‍കുന്ന ജി.എസ്.ടി വിഹിതത്തില്‍ പ്രതിവര്‍ഷം 5000 കോടി രൂപയുടെ കുറവു വരുന്നതിനാലാണ് പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ചൂണ്ടിക്കാട്ടിയാണ് പ്രേമചന്ദ്രന്‍ ചോദ്യം ഉന്നയിച്ചത്. നിബന്ധനകള്‍ പ്രകാരം കേരളം എ.ജി. സാക്ഷ്യപ്പെടുത്തിയ കണക്കുകള്‍ നല്‍കിയാല്‍ അര്‍ഹമായ വിഹിതം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. ഓരോ വര്‍ഷത്തെയും സാക്ഷ്യപ്പെടുത്തിയ കണക്കുകള്‍ ഒന്നിച്ചുനല്‍കിയാല്‍ മതിയെന്നും അവ ഇനിയെങ്കിലും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് പറയണമെന്നും എന്‍.കെ.പ്രേമചന്ദ്രനോട് മന്ത്രി ആവശ്യപ്പെട്ടു.
ഇത് ക്ഷീണമായതോടെ കേരളത്തില്‍ വലിയ ചര്‍ച്ചയായി. ജിഎസ്ടി കുടിശിക വിഷയത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പരാമര്‍ശത്തിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍. പാര്‍ലമെന്റിലെ തന്റെ ചോദ്യത്തിന്റെ പേരില്‍ ബാലഗോപാല്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് പ്രേമചന്ദ്രന്‍ പ്രതികരിച്ചു. ജിഎസ്ടി വിഹിതത്തെ കുറിച്ച് മാത്രമായിരുന്നില്ല കേന്ദ്ര ധനമന്ത്രിയോടുള്ള തന്റെ ചോദ്യം. ഐജിഎസ്ടിയില്‍ കേരളത്തിന് 5000 കോടി നഷ്ടമാകുന്നു എന്ന എക്‌സപെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് തന്റെ ചോദ്യത്തിന് ആധാരമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംപിയുടെ പ്രതികരണം. ബാലഗോപാലിനോട് വിവിധ ചോദ്യങ്ങളും പ്രേമചന്ദ്രന്‍ ചോദിച്ചിട്ടുണ്ട്.
ഐ ജി എസ് ടി (സംയോജിത ചരക്ക് സേവന നികുതി) ഇനത്തില്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതി ലഭ്യമായിട്ടുണ്ടോ ? ലഭ്യമായിട്ടില്ലെങ്കില്‍ കാരണമെന്ത് ? അഞ്ചുവര്‍ഷത്തെ എ ജി അറ്റസ്റ്റഡ് ഓഡിറ്റ് സ്റ്റേറ്റ്‌മെന്റ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണമെന്ത് ? ഐ ജി എസ് ടി ഇനത്തില്‍ സംസ്ഥാന സര്‍ക്കാറിന് പ്രതിവര്‍ഷം 5000 കോടി രൂപയടെ ധനനഷ്ടം പ്രതിവര്‍ഷം ഉണ്ടായിട്ടുണ്ടെന്ന് എക്‌സ്‌പെന്റീച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ? ആ റിപ്പോര്‍ട്ട് നിയമസഭയില്‍ ഹാജരാക്കാത്തതിന് കാരണമെന്ത്? എന്നീ ചോദ്യങ്ങളാണ് പ്രേമചന്ദ്രന്‍ ഉന്നയിക്കുന്നത്.
അതേസമയം ജിഎസ്ടി കുടിശിക വിഷയത്തില്‍ കേരളവും കേന്ദ്രവും തമ്മില്‍ തര്‍ക്കമില്ലെന്ന് ധനമന്ത്രി കെന്‍ ബാലഗോപാല്‍ പറഞ്ഞു. തര്‍ക്കമുണ്ടെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുവെന്ന് കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്റെ പാര്‍ലമെന്റിലെ പ്രസംഗം പരാമര്‍ശിച്ച് ബാലഗോപാല്‍ വിമര്‍ശിച്ചു. കുടിശിക കാലാവധി നീട്ടണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അര്‍ഹമായ കേന്ദ്ര വിഹിതം കേരളത്തിന് നിഷേധിക്കുന്നതിലാണ് എതിര്‍പ്പെന്നും ധനമന്ത്രി പറയുന്നു.
കേരളത്തിന് ജി എസ് ടി കുടിശിക ഇനത്തില്‍ വലിയ തുക കിട്ടാനുണ്ടെന്നും അതു കൊണ്ടാണ് കേരളത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തിയതുമുള്ള ശ്രീ. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യവും അതിന് കേന്ദ്ര ധനകാര്യ മന്ത്രി നല്‍കിയ ഉത്തരവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണല്ലോ. ചോദ്യം തന്നെ വസ്തുതാ വിരുദ്ധമാണെന്ന് ആദ്യം തന്നെ പറയട്ടെ. കേരളത്തിന് കുടിശ്ശികയായി കേന്ദ്രം നല്‍കാനുള്ളത് 750 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തിന് കിട്ടാനുള്ള ജി.എസ്.ടി കുടിശ്ശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിലവില്‍ തര്‍ക്കങ്ങളില്ല.
തര്‍ക്കമില്ലാത്ത വിഷയങ്ങളില്‍ തര്‍ക്കമുണ്ട് എന്ന് വരുത്തി യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനാണ് ഇത്തരം ചോദ്യങ്ങളിലൂടെ ചിലര്‍ ശ്രമിക്കുന്നത് എന്നതാണ് ആദ്യം കാണേണ്ടത്. കേരളം ഉന്നയിക്കുന്ന പ്രശ്‌നം കുടിശ്ശികയുടേതോ അതനുവദിക്കുന്നതിലെ കാലതാമസത്തിന്റേതോ അല്ല. മറിച്ച് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായി നല്‍കേണ്ടുന്ന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു എന്നതിന്റേതാണെന്നും ബാലഗോപാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha