ലൈഫ് മിഷൻ കോഴകേസില്‍ സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം പുറത്തു വരും; പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉയർത്തിയ ആരോപണങ്ങളെല്ലാം ഇപ്പോൾ ശരിയാണെന്ന് തെളിയുകയാണ്; അന്വേഷണം മുന്നോട്ടു പോയാൽ കൂടുതൽ വമ്പൻ സ്രാവുകൾ പിടിയിലാകും; മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം; തുറന്നടിച്ച് രമേശ് ചെന്നിത്തല

ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായതോടെ പ്രതിപക്ഷം കൂടോടെ ഇളകിയിരിക്കുകയാണ്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ലൈഫ് മിഷൻ കോഴകേസില്‍ സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉയർത്തിയ ആരോപണങ്ങളെല്ലാം ഇപ്പോൾ ശരിയാണെന്ന് തെളിയുകയാണ്.
അന്വേഷണം മുന്നോട്ടു പോയാൽ കൂടുതൽ വമ്പൻ സ്രാവുകൾ പിടിയിലാകും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തിൽ മറുപടി പറയണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് അന്വേഷണം എന്ന് പറഞ്ഞത് ഇപ്പോള്‍ ശരിയായി. ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമായാണ് കേസുകൾ കോൾഡ് സ്റ്റോറേജിൽ വച്ചത്. ഇപ്പോൾ കൂട്ടുകെട്ട് പൊട്ടിയോ എന്നാണ് സംശയമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഈ വിഷയത്തിൽ നിർണായകമായ പ്രതികരണം നടത്തി, മുഖ്യമന്ത്രിയെ വിമർശിച്ചാണ് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് ; ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായതോടെ ഒന്നാം പിണറായി സർക്കാരിലെ മൂടിവയ്ക്കപ്പെട്ട അഴിമതികൾ ഒന്നൊന്നായി പുറത്ത് വരികയാണ്
. സത്യം ഒരിക്കലും മൂടി വയ്ക്കാൻ കഴിയില്ല. ചോദ്യങ്ങൾ ഇനിയും ഉയരും. പ്രതിപക്ഷവും ജനങ്ങളും ഉയർത്തുന്ന ചോദ്യങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു .ശിവശങ്കൻ അറസ്റ്റിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കിൽ സിബിഐ അന്വേഷണം പേടിക്കുന്നത് എന്തിന് എന്നാണ് വിധി സതീശൻ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha