സച്ചിന്‍ ബിജെപിയിലെത്തിയാലും പ്രതീക്ഷിച്ച നേട്ടമില്ലെന്ന് മനസിലാക്കി കോണ്‍ഗ്രസിനെ നെടുകെ പിളര്‍ക്കാന്‍ തന്നെ തയ്യാറാവുകയായിരുന്നു. പുതിയ പാര്‍ട്ടി പ്രഖ്യാപനത്തോടെ സച്ചിന്‍ ബിജെപിയുടെ ആഗ്രഹം നിറവേറ്റി കൊടുത്തിരിക്കുകയാണ്.

കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രയോഗിച്ചത് ആവനാഴിയിലെ അവസാനത്തെ അമ്പുകളായിരുന്നു. എന്നാല്‍ തോല്‍വിയെന്നുമാത്രമല്ല ദയനീയ തോല്‍വിയായിരുന്നു. യാതൊരു ഓപ്പറേഷനും സാധ്യതയില്ലെതെ വാതിലുകളെല്ലാം അടച്ചാണ് അവിടെ ഡി.കെ.ശിവകുമാര്‍ വിജയകൊടിയുയര്‍ത്തയിത്. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ പഴികേട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമിത്ഷായും രാജസ്ഥാന്‍ അങ്ങനെ വിടാന്‍ തയ്യാറല്ല. തെരഞ്ഞെടുപ്പിന് ശേഷം ഓപ്പറേഷന്‍ താമരയിലുടെ രാജസ്ഥാനില്‍ അധികാരം പിടിച്ചെടുക്കാന്‍ വഴിയൊരുക്കുന്നതില്‍ ഒരു ത്രില്ലുമില്ലെന്നു മനസിലാക്കിയാണ് ആടിയുലഞ്ഞ് നിന്ന സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തെത്തിച്ചത്. സച്ചിന്‍ ബിജെപിയിലെത്തിയാലും പ്രതീക്ഷിച്ച നേട്ടമില്ലെന്ന് മനസിലാക്കി കോണ്‍ഗ്രസിനെ നെടുകെ പിളര്‍ക്കാന്‍ തന്നെ തയ്യാറാവുകയായിരുന്നു. പുതിയ പാര്‍ട്ടി പ്രഖ്യാപനത്തോടെ സച്ചിന്‍ ബിജെപിയുടെ ആഗ്രഹം നിറവേറ്റി കൊടുത്തിരിക്കുകയാണ്.
രാജസ്ഥാനില്‍ അശോക് ഗഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പാക്കിയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷമായി രാജസ്ഥാനില്‍ അശോക് ഗഹ്ലോട്ടിനെതിരെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് നടത്തി കൊണ്ടിരിക്കുന്ന പോരാട്ടത്തില്‍ ഇതുവരെ ബിജെപിയ്ക്ക് ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. സച്ചിന്‍ പൈലറ്റിന് പലവിധ വാഗ്ദാനങ്ങള്‍ നല്കി ഓപ്പറേഷന്‍ താമരയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. കാരണം എംഎല്‍എമാരില്‍ ഭൂരിപക്ഷവും സച്ചിന്‍ പൈലറ്റിനെ എതിര്‍ക്കുന്നവരാണ്. രാജസ്ഥാനില്‍ മുഖ്യമന്ത്രി പദവിയില്‍ കുറഞ്ഞൊന്നും സച്ചിന്‍ ആഗ്രഹിക്കുന്നുമില്ല. അതു സാധ്യമല്ലാതെ വന്നതോടെ ശരിക്കും രാജസ്ഥാനിലെ പ്രതിപക്ഷത്തിന്റെ ജോലിയാണ് ഇദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നത്.
രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസുകാരും കര്‍ണ്ണാടക തിരഞ്ഞെടുപ്പിന്റെ ആഹ്ലാദത്തില്‍ ആറാടിയപ്പോള്‍ സച്ചിന്‍ പൈലറ്റാകട്ടെ രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പദയാത്ര നടത്തുകായയിരുന്നു. കോണ്‍ഗ്രസ് നേടിയ വിജയത്തോടൊപ്പം തന്നെ സച്ചിന്റെ പദയാത്രയും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.കഴിഞ്ഞയാഴ്ച നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ വഴങ്ങിയെന്ന ധാരണയുണ്ടാക്കിയെങ്കിലും സച്ചിന്‍ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ തന്നെ തയ്യാറെടുക്കുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അദ്ദേഹം നടപടി തുടങ്ങി. ഈ മാസം പതിനൊന്നിന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണറിയുന്നത്. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നാണ് പുതിയ പാര്‍ട്ടിയ്ക്ക് പേര് നല്കിയിരിക്കുന്നത്. രാജസ്ഥാനില്‍ സിന്ധ്യ കുടുംബം മുഴുവന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോയിട്ടും കോണ്‍ഗ്രസ് അവിടെ അധികാരം പിടിച്ചെടുത്തു. എന്നാല്‍ സച്ചിന്റെ വെല്ലുവിളി ബിജെപിയുടെ ശക്തിയിലാണെന്ന് കോണ്‍ഗ്രസ് മനസിലാക്കിയോയെന്ന കാര്യത്തിലും സംശയമാണ്.
സച്ചിന്‍പൈലറ്റിന്റെ പിതാവ് രാജേഷ് പൈലറ്റിന്റ ചരമവാര്‍ഷിക ദിനമായ 11 ന് തന്നെ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സ്ഥാപനമായ ഐപാക്കാണ് സച്ചിന്റെ പാര്‍ട്ടി രൂപീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പ്രശാന്ത് കിഷോര്‍ ബിജെപിയില്‍ നിന്ന് മാറി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായെങ്കിലും കോണ്‍ഗ്രസിന് വേണ്ടത്ര ഗുണം ലഭിച്ചിരുന്നില്ല. പിന്നീട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറെടുത്തെങ്കിലും കോണ്‍ഗ്രസ് ഉള്‍ക്കൊണ്ടില്ല. കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അന്‍പതിന് മുകളില്‍ സീറ്റ് നേടാന്‍ കഴിയില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പിളര്‍ക്കുകയെന്ന ലക്ഷ്യവും പ്രശാന്ത് കിഷോറിനുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ സച്ചിന്‍ നടത്തിയ നിരാഹാര സമരത്തിന്റെയും സംഘാടനം ഐപാകിനായിരുന്നു.
ഭിന്നതകള്‍ മറന്ന് മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും ഒന്നിച്ച് നീങ്ങാന്‍ ധാരണയായത് കഴിഞ്ഞ 29 നായിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനായിരുന്നു തീരുമാനം. സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരമുണ്ടാകുമെന്ന് അന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു.
സച്ചിന്‍ പൈലറ്റിനെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ ഗലോട്ടിന് ഹൈക്കമാന്‍ഡും നിര്‍ദേശം നല്‍കി.യിരുന്നു.വസുന്ധര രാജെസിന്ധ്യക്കെതിരായ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം, ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ പി എസ് സി പുനഃസംഘടിപ്പിക്കുക, ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയായിരുന്നു സച്ചിന്‍ മുന്നോട്ടവെച്ച ആവശ്യങ്ങള്‍. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നയിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചതിന് പിന്നാലെയാണ് സച്ചിന്റെ പുതിയ പാര്‍ട്ടി പിറക്കുന്നത്.പുതിയ പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസിനൊപ്പം ചേരാനുള്ള സാധ്യതകള്‍ തീരെയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക പാര്‍ട്ടിയായി ഒറ്റയ്ക്ക് നിന്നാല്‍ സച്ചിന് യാതൊരു നേട്ടവും കൊയ്യാനാകില്ല. ബിജെപി പാളയത്തിലെത്തുകയെന്നതു തന്നെയാണ് സച്ചിന്റെ മുന്നിലുള്ള വഴി. ഇതു തന്നെയാണ് ബിജെപിയും ആഗ്രഹിച്ച് കരുക്കള്‍ നീക്കി കാത്തിരുന്നതെന്നും വ്യക്തമാണ്.
https://www.facebook.com/Malayalivartha