ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ഗൂഡാലോച വിഷയത്തില്‍ സിപിഎം അണികളെ വിശ്വസിപ്പിക്കാന്‍ പറ്റിയ തൊടുന്യായങ്ങള്‍ക്കായി ശക്തമായി അന്വേഷണം നടക്കുന്നതിനിടെയാണ് മന്ത്രിസഭ പുനസംഘടനയും നടക്കാന്‍ പോകുന്നത്. മന്ത്രിക്കസേരയില്‍ അമര്‍ന്നിരിക്കുന്ന മന്ത്രിമാരില്‍ പലരുടെയും പ്രകടനം ശരാശരിയ്ക്കും താഴെയാണെന്ന വിലയിരുത്തല്‍ നേരത്തെ ഇടതുമുന്നണി യോഗത്തില്‍ ഉയര്‍ന്നു വന്നിരുന്നു

ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ഗൂഡാലോച വിഷയത്തില്‍ സിപിഎം അണികളെ വിശ്വസിപ്പിക്കാന്‍ പറ്റിയ തൊടുന്യായങ്ങള്‍ക്കായി ശക്തമായി അന്വേഷണം നടക്കുന്നതിനിടെയാണ് മന്ത്രിസഭ പുനസംഘടനയും നടക്കാന്‍ പോകുന്നത്. മന്ത്രിക്കസേരയില്‍ അമര്‍ന്നിരിക്കുന്ന മന്ത്രിമാരില്‍ പലരുടെയും പ്രകടനം ശരാശരിയ്ക്കും താഴെയാണെന്ന വിലയിരുത്തല്‍ നേരത്തെ ഇടതുമുന്നണി യോഗത്തില്‍ ഉയര്‍ന്നു വന്നിരുന്നു. ഘടകക്ഷി മന്ത്രിമാരില്‍ പലരും സ്വന്തം വകുപ്പിനെ കുറിച്ച് അറിയാത്തവരാണെന്ന് അന്ന് തുറന്നടിച്ചത് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തന്നെയാണ്.
സാമ്പത്തികമായി തകര്‍ന്ന് നില്ക്കുന്ന സര്‍ക്കാരിന്റെ അവസാന നാളുകള്‍ ശോഭനമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രിസഭ പുനസംഘടന എന്നു പറയുന്നുണ്ടെങ്കിലും അതല്ല മറിച്ച് ചിലരെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയുള്ള അടവാണിതെന്നാണ് പരക്കെ ഉയരുന്ന ആരോപണം. നായര്‍ സമുദായത്തില്‍ നിന്ന് ഒന്‍പത് മന്ത്രിമാരുണ്ടായത് പുറത്തു നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകളെത്തുമ്പോള്‍ എല്ലാ തീരുമാനവും എടുക്കുക മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കും. സിപിഎം മന്ത്രിമാരെ അടക്കം മാറ്റി സമ്പൂര്‍ണ്ണ അഴിച്ചു പണി പോലും പരിഗണനയിലുണ്ടെന്നാണ് സൂചന. പുതുപ്പള്ളിയിലെ തോല്‍വിയുടെ സാഹചര്യത്തിലാണ് പിണറായി മാറ്റത്തിനൊരുങ്ങുന്നത്. അതിനിടെ മുഖ്യമന്ത്രി സ്ഥാനം പിണറായി ഒഴിയുമോ എന്ന ചര്‍ച്ചയും സജീവമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി മാറി മരുമകനായ മുഹമ്മദ് റിയാസിനെ ഒന്നാമനാക്കാനുള്ള സാധ്യത തത്ക്കാലം കുറവാണ്. എന്നാല്‍ എംവി ഗോവിന്ദനെ സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ മുഖ്യമന്ത്രി ഏല്‍പ്പിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അങ്ങനെയുണ്ടായാല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം റിയാസിന് കിട്ടിയേക്കും. റിയാസിനെ വിട്ടൊരു കളിയുമില്ലെന്നതാണ് ഇതിലൂടെ നല്കുന്ന സന്ദേശം.
എന്നാല്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ ഒരു കാര്യത്തിലും ആര്‍ക്കും ധാരണയില്ല. മുന്നണിയിലെ ധാരണ പ്രകാരമുള്ള പുനഃസംഘടനയെന്ന സൂചന മാത്രമാണ് മുഖ്യമന്ത്രി നല്‍കിയിട്ടുള്ളത്. സിപിഎമ്മിലും അതിന് അപ്പുറത്തേക്ക് ചര്‍ച്ച നടന്നിട്ടില്ല. എന്നാല്‍ അവസാന സമയങ്ങളില്‍ എന്തും സംഭവിക്കാമെന്നാണ് മുന്‍ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായിക്ക് അമേരിക്കയില്‍ ചികില്‍സയ്ക്ക് പോകേണ്ട ആവശ്യവുമുണ്ട്. നീണ്ട കാലം ചികില്‍സ വേണ്ടി വരുമെന്നും വിലയിരുത്തലുണ്ട്. അങ്ങനെ വന്നാല്‍ മുഖ്യമന്ത്രി പദം മറ്റൊരാളെ ഏല്‍പ്പിക്കേണ്ടി വരും. ഇടതു മുന്നണി യോഗത്തില്‍ പുനഃസംഘടനയില്‍ ഏകദേശ ധാരണ വരും. അതിന് ശേഷം സിപിഎം സെക്രട്ടറിയേറ്റ് വിശദ ചര്‍ച്ച നടത്തും.
രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രകടനം ആദ്യ സര്‍ക്കാരിനോളം മികച്ചതല്ലെന്ന വിമര്‍ശനം വ്യപകമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലുമുണ്ട്. സിപിഎമ്മിന്റെ മന്ത്രിമാരുടെ കാര്യത്തിലും മാറ്റമുണ്ടായേക്കും. പുനഃസംഘടനയില്‍ തനിക്ക് ഒന്നുമറിയില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണുള്ളത്. ചര്‍ച്ചകളെക്കുറിച്ച് അറിയില്ലെന്നും ഷംസീര്‍ കൊച്ചിയില്‍ പറഞ്ഞു. മന്ത്രിമാരെ മാറ്റുന്നതിനോടൊപ്പം ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ സ്പീക്കറാക്കിയുള്ള അഴിച്ചുപണിയും സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. കെബി ഗണേശ് കുമാറിനേയും കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഗണേശിനെ മന്ത്രിയാക്കാന്‍ വേണ്ടിയാണ് മുന്നോക്ക വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം സിപിഎം ഏറ്റെടുത്തതെന്നും സൂചനകളുണ്ട്. അത് തിരിച്ചു കിട്ടാനായി ഗണേശ് മുഖ്യനെ വരെ നേരിട്ടു കണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.
മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് അറിയില്ലെന്ന നിലപാടിലാണ് ഗതാഗത മന്ത്രി ആന്റണി രാജുവും. മന്ത്രി സ്ഥാനം ഒഴിയുന്നതിനോട് ഒരു ബുദ്ധി മുട്ടുമില്ല. ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാള്‍ നല്ലതെന്നായിരുന്നു ആന്റണി രാജു പറയുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടുമോയെന്ന് ഞാനല്ല പറയേണ്ടതെന്നും ആന്റണി രാജു പറഞ്ഞു. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നതിന് വിരുദ്ധമായാണ് വാര്‍ത്തകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എങ്കിലും ആന്റണി രാജുവിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമെന്ന സൂചന ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം പ്രശ്‌നത്തിന്റെ പേരിലുണ്ടായ കോലാഹാലങ്ങള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ ആന്റണി രാജുവിനെ ഒഴിവാക്കുക അത്ര എളുപ്പവുമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha