ഏഴര വര്‍ഷക്കാലം ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാതെ അധികാരത്തില്‍ അടയിരിക്കുകയായിരുന്നോ? കുടുംബശ്രീക്കാരെയും തൊഴിലുറപ്പുകാരെയും കൊണ്ടുവന്നാണ് നവകേരള സദസിന് ആളെ കൂട്ടുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍
കുടുംബശ്രീക്കാരെയും തൊഴിലുറപ്പുകാരെയും കൊണ്ടുവന്നാണ് നവകേരള സദസിന് ആളെ കൂട്ടുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . വ്യാജ തിരിച്ചറിയല്‍ കാര്‍ഡിനെ കുറിച്ചുള്ള പരാതിയില്‍ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ മൊഴി കൊടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരോ മണ്ഡലത്തിലും 3000 പരാതി ലഭിച്ചാല്‍ തിരുവനന്തപുരത്തെത്തിയാല്‍ പരാതികള്‍ എട്ടുലക്ഷത്തിലധികം ആകും. ഏഴര വര്‍ഷക്കാലം ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാതെ അധികാരത്തില്‍ അടയിരിക്കുകയായിരുന്നോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
വ്യാജ തിരച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ആപ്പ് സംബന്ധിച്ച രേഖകള്‍, വീഡിയോ ദൃശ്യങ്ങള്‍ തുടങ്ങി വിലപ്പെട്ട തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കെ,സുരേന്ദ്രന്‍ കൈമാറി. അതിനുശേഷം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിനെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ജില്ലാ ജനറൽസെക്രട്ടറി വി.വി.ഗിരി, ബിജി വിഷ്ണു എന്നിവരും അനുഗമിച്ചു.
https://www.facebook.com/Malayalivartha