സിനിമ അഭിനയവും പണം വാങ്ങിയുള്ള ഉദ്ഘാടനവും പെരുമാറ്റച്ചട്ട ലംഘനമാണ്; സുരേഷ്‌ഗോപിയുടെ സിനിമ മോഹങ്ങള്‍ നടക്കില്ല ? വെളിപ്പെടുത്തൽ പുറത്ത്

കേന്ദ്ര സഹ മന്ത്രിയായ ശേഷം സുരേഷ് ഗോപി താൻ സിനിമ നടനായി ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുമെന്നും പൈസ വാങ്ങിക്കും എന്ന ഒരു പ്രസ്താവന നടത്തിയിരുന്നു. മാത്രമല്ല തനിക്ക് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും, അതിനുള്ള അനുവാദം താൻ കേന്ദ്രത്തോട് ചോദിച്ചിട്ടുണ്ടെന്നും അടക്കമുള്ള പ്രതികരണം കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം നടത്തി .
പക്ഷേ സുരേഷ് ഗോപിയുടെ ആഗ്രഹങ്ങൾക്കൊക്കെ വലിയ ഒരു തടസ്സം ഉണ്ട് എന്ന് സൂചിപ്പിക്കുന്ന വാക്കുകൾ ആണ് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പിടി ആചാരി പറഞ്ഞിരിക്കുന്നത്. സുരേഷ്‌ഗോപിയുടെ സിനിമ മോഹങ്ങള്‍ നടക്കില്ല എന്ന സൂചനയാണ് ലഭിക്കുന്നത് . സിനിമ അഭിനയവും പണം വാങ്ങിയുള്ള ഉദ്ഘാടനവും പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി തുറന്നടിച്ചു . മന്ത്രി സ്ഥാനം മുഴുവന്‍ സമയ ജോലിയാണ്. കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിലുള്ളവര്‍ക്ക് പെരുമാറ്റച്ചട്ട പ്രകാരം മറ്റ് ജോലികള്‍ ചെയ്യാന്‍ സാധിക്കില്ല.
അവധി എടുത്തുപോലും സിനിമ അഭിനയം ഉള്‍പ്പെടെയുള്ള മറ്റ് ജോലികള്‍ ചെയ്യാന്‍ ഒരു മന്ത്രിക്ക് സാധിക്കില്ല എന്നും പിഡിടി ആചാരി തുറന്നടിച്ചു . സുരേഷ്‌ഗോപിയ്ക്ക് ഇത്തരത്തില്‍ മന്ത്രിപദത്തിലിരിക്കെ പ്രതിഫലം വാങ്ങി ഉദ്ഘാടനം ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ആചാരി വ്യക്തമാക്കി. പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാന്‍ അധികാരമുള്ളത് പ്രധാനമന്ത്രിയ്ക്കാണെന്നും ആചാരി അറിയിച്ചു.
മന്ത്രിയ്ക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കി മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടാല്‍ അത് മന്ത്രി സ്ഥാനത്തെ ബാധിക്കുമെന്നും ആചാരി പറഞ്ഞു .സെപ്റ്റംബര്‍ ആദ്യ വാരം പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് സുരേഷ്‌ഗോപി നിയമക്കുരുക്കിലായത്. കേന്ദ്ര സഹമന്ത്രിയായതിന് ശേഷവും ഉദ്ഘാടനങ്ങള്‍ നടത്തുമെന്നും എന്നാല്‍ മന്ത്രിയായല്ല നടനായാണ് വരികയെന്നും പ്രതിഫലം വാങ്ങുമെന്നുമുള്ള സുരേഷ്‌ഗോപിയുടെ നിലപാടുകൾക്ക് കടുത്ത തിരിച്ചടി ഉണ്ടായിരിക്കുകയാണ്.
https://www.facebook.com/Malayalivartha