അടുക്കളയില്‍ കെട്ടിയിട്ട കയറില്‍ കുരുങ്ങി പതിനൊന്നുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് വീട്ടിലെ അടുക്കളയില്‍ തൂക്കിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി പതിനൊന്നുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടി പുളിക്കല്‍ വീട്ടില്‍ അലിമോന്റെ മകള്‍ ആയിഷ ഹിഫയാണ് (11) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവ സമയം വീട്ടില്‍ ആയിഷയും മുത്തശ്ശിയും മാത്രമാണുണ്ടായിരുന്നത്.
കുട്ടിയെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കയറില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളെത്തി കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂറ്റനാട് വട്ടേനാട് ജിവിഎച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആയിഷ ഹിഫ. തൃത്താല പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha






















