ആധുനികവും പരമ്പരാഗതവുമായ വൈദ്യശാസ്ത്രവും സൗഖ്യചികിത്സകളും സംയോജിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് ഭാരതത്തിന്‍റെ വലിയ നേട്ടമെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരമ്പരാഗത വൈദ്യത്തെ സമകാലീനമാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. പാരമ്പര്യ ഔഷധങ്ങളുടെ ഉല്‍പ്പാദനവും വിപണവും ഗവേഷണവും പ്രോല്‍സാഹിക്കുന്ന വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുകയാണെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് അഗസ്ത്യ ജയന്തി ആഘോഷവും നാട്ടുവൈദ്യസൈമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ഭരണകാലത്ത് ആയുഷ് ഈ ദശകത്തിലെ വലിയ ബ്രാന്‍ഡായി മാറി. ആയുര്‍വേദം, യുനാനി, സിദ്ധ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള സുഖചികിത്സാകേന്ദ്രങ്ങള്‍ വളരെയേറെ ജനപ്രിയമായി.
പരമ്പരാഗത ചികില്‍സക്കായി ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക വീസ അവതരിപ്പിച്ചു. നാട്ടുവൈദ്യം പ്രോത്സാഹിപ്പിക്കുന്ന കല്ലാറിലെ ലക്ഷിക്കുട്ടിയമ്മയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത് നാട്ടുവൈദ്യത്തോടുള്ള സര്‍ക്കാരിന്റെ പ്രതിപത്തിയുടെ തെളിവെന്നും വി മുരളീധരൻ പറഞ്ഞു.
https://www.facebook.com/Malayalivartha