പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ അനുവദിച്ച പാലങ്ങളില്‍ 73.3% ഉം അനുവദിച്ച റോഡുകളില്‍ 19% ഉം പൂര്‍ത്തിയായിട്ടില്ലെന്ന് ലോക്‌സഭയില്‍ കെ. സുധാകരന്‍ എംപി

പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ അനുവദിച്ച പാലങ്ങളില്‍ 73.3% ഉം അനുവദിച്ച റോഡുകളില്‍ 19% ഉം പൂര്‍ത്തിയായിട്ടില്ലെന്ന് ലോക്‌സഭയില്‍ കെ. സുധാകരന്‍ എംപിക്ക് കേന്ദ്രഗ്രാമീണ വികസന സഹമന്ത്രി കമലേഷ് പസ്വാന്‍ മറുപടി നല്കി. ഇതു മറച്ചുവച്ച് സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്.
കേരളത്തില്‍ പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക് യോജന പ്രകാരം 5,312.32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 1,807 റോഡുകളും 15 പാലങ്ങളും അനുവദിച്ചു. ഇതില്‍ 4,304.11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 1,575 റോഡുകളും 4 പാലങ്ങളും മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. 969.45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 232 റോഡുകളും 11 പാലങ്ങളും ഇപ്പോഴും നിര്‍മ്മാണത്തിലാണ്.
പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും പരസ്പരം പഴിചാരുകയാണ്. ഗ്രാമീണ റോഡ് സംസ്ഥാന വിഷയമാണെന്നും PMGSY എന്നത് കേന്ദ്രസര്‍ക്കാരിന്റെ ഒറ്റത്തവണ പ്രത്യേക ഇടപെടല്‍ മാത്രമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. പണി പൂര്‍ത്തിയാക്കാന്‍ നല്‍കിയിരിക്കുന്ന സമയപരിധി 2025 മാര്‍ച്ച് 31 ആണ്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇവ എങ്ങനെ പൂര്‍ത്തിയാക്കുമെന്നു സുധാകരന്‍ ചോദിച്ചു.
https://www.facebook.com/Malayalivartha